ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നതെന്നും ടി വി പ്രശാന്തന് ആരുടെ ബിനാമിയാണെന്നും വി ഡി സതീശന് ചോദിച്ചു.
സര്‍ക്കാരും സിപിഎമ്മും നവീന്‍ ബാബുവിന്റെ കേസില്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ് എന്ന പ്രതിക്ഷത്തിന്റെ നിലപാട് ശരിവെക്കുന്നതാണ് ഇന്നലെ നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ കൊടുത്ത സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
'നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചു എന്ന് പറയുന്ന വ്യാജ രേഖ ഉണ്ടാക്കിയവരെ കുറിച്ച് അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ വീട്ടില്‍പോയി കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഭാര്യയെ പറഞ്ഞയച്ചത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്.' വി ഡി സതീശന് പറഞ്ഞു.
'വ്യാജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കും എതിരെ അന്വേഷണമില്ല.പ്രശാന്തന് കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങള്‍ അറിയാം ഇത് പുറത്താകുമൊ എന്ന പേടി സര്‍ക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരും ഒക്കെയുള്ള പരിയാരം മെഡിക്കല്‍ കോളേജിലാണ് നവീന്‍ ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്.' വി ഡി സതീശന്. ഗൗരവതരമായ വീഴ്ചകള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതൊരു കൊലപാതകമാണെന്ന് സംശിക്കുന്നുണ്ടെന്ന കുടുംബത്തിന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്നും വിഡി സതീശന് പറഞ്ഞു.
https://www.facebook.com/Malayalivartha