കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയെന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതിയായ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ ജയചന്ദ്രനെ (53) ഇന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും.
തുടര്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ അമ്പലപ്പുഴ പൊലീസ് കോടതിയില്‍ നല്‍കും. കേസിന്റെ എഫ്.ഐ.ആറും സി.ഡി ഫയലുകളും കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ടായിരുന്നു.
കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചുമാമ്മൂടില് വാടകയ്ക്ക് താമസിച്ചിരുന്ന വിജയലക്ഷ്മിക്ക് (48) മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് എഫ്.ഐ.ആറില്‍. വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.
ജയചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ കൊലപ്പെടുത്താനുപയോഗിച്ച ആയുധവും വിജയലക്ഷ്മിയുടെ ആഭരണങ്ങളും ഉള്‍പ്പെടെ കണ്ടെത്താനാന്‍ കഴിയുകയുള്ളൂ.
https://www.facebook.com/Malayalivartha