വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍, ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും
വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു. നവംബര്‍ 11 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി മനോജ് എന്ന ആന്റണിയുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍ നല്കി പെരുമ്പഴുതൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.
നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്ത പെരുമ്പഴുതൂര്‍ വണ്ടന്നൂര്‍ പാരഡൈസില്‍ വിനോദ് കുമാര്‍ (43), കാരക്കോണം കുന്നത്തുകാല്‍ വണ്ടിത്തടം ആലക്കോട്ടുകോണം ആന്റണി ഭവനില്‍ മനോജ് എന്നു വിളിക്കുന്ന ആന്റണി (42) എന്നിവരെ കോടതി 11 ന് കോടതി റിമാന്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മുണ്ടേല കൊക്കോതമംഗലം മേലേവിള വീട്ടില്‍ രഞ്ജിത്ത് (34), തുമ്പോട് ഒഴുക്കുപാറ എസ്.ജി.ഭവനില്‍ സാം (29), മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടില്‍ സുബിന് (32) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പെരുമ്പഴുതൂരില്‍ പലവ്യഞ്ജന കട നടത്തുന്ന കരിപ്രക്കോണം സ്വദേശി രാജനെ (60) ആണ് ഇവര്‍ കൊല്ലാന്‍ ശ്രമിച്ചത്. ഒക്ടോബര്‍ 28 ന് രാത്രി 11.30 ന് വിഷ്ണുപുരം ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. കട അടച്ച ശേഷം വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ രാജനെ, കാറിലെത്തിയ സംഘം ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണപ്പോള്‍ വാളിനു വെട്ടിയും കമ്പി ഉപയോഗിച്ചു തലയ്ക്ക് അടിച്ചും ഗുരുതരമായി പരുക്കേല്പിച്ചു. മരിച്ചുവെന്ന് കരുതിയാണ് സംഘം പിന്മാറിയത്. ആക്രമണത്തിന് വിധേയനായെങ്കിലും രാജന്റെ പക്കല്‍ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ മോഷണ ശ്രമം അല്ല പിന്നിലെന്ന് തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷന്‍ സംഘത്തിലെ 3 പേരെ പിടികൂടിയത്. പിന്നാലെ ക്വട്ടേഷന്‍ നല്കിയവരും വലയിലായി.
രാജന്റെ കടയുടെ സമീപം മറ്റൊരു കട നടത്തുന്നയാളാണ് ഒന്നാം പ്രതി വിനോദ്. ഇയാളുടെ സ്ത്രീ സുഹൃത്തിനെ രാജന് അപമാനിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്കാന് കാരണമായത്. 20,000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘാങ്ങള്‍ക്ക് നേരിട്ട് വിനോദിനെ പരിചയമില്ലായിരുന്നു. ഇതാണ് ഒന്നാം പ്രതിയെ പിടികൂടുന്നത് വൈകാന്‍ കാരണം. പിന്നീട് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജിയുടെയും സിഐ: എസ്.ബി.പ്രവീണിന്റെയും നേതൃത്വത്തില്‍ പൊലീസ് നടത്തിയ ചിട്ടയുള്ളതും ശാസ്ത്രീയവുമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അന്വേഷണ സംഘത്തില്‍ എസ്ഐ: എസ്.വി.ആശിഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.അരുണ്‍ കുമാര്‍, ബിനോയ് ജസ്റ്റിന്, ആര്.ജെ.ലെനിന് എന്നിവരുമുണ്ടായിരുന്നു.
പ്രതികള്‍ വിനോദ് കുമാര്‍, മനോജ് എന്നു വിളിക്കുന്ന ആന്റണി എന്നിവര്‍.
"
https://www.facebook.com/Malayalivartha