രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിൻ്റെ തെമ്മാടിത്തരം കൈയോടെ തൂകി നാട്ടുകാർ..! പൂട്ടിച്ചു..! പിന്നാലെ
തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പാചകശാലയില്‍ നിന്നുള്ള മാലിന്യംമൂലം പ്രദേശവാസികള്‍ക്കുണ്ടായ ദുരിതത്തിന് പരിഹാരം. രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാചകംചെയ്യുന്ന വള്ളക്കടവിലെ പാചകശാലയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്ന് നഗരസഭ വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിത നാസര്‍ പറഞ്ഞു. പാചകശാലയിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. രണ്ട് ദിവസംകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന മലിനവെള്ളം നീക്കം ചെയ്യുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
ഡിസംബര്‍ പതിനഞ്ചിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഇതേ കാലയളവില്‍ തന്നെ പാചകശാലയിലെ ഉപകരണങ്ങളും നീക്കം ചെയ്യും. യഥാസമയം ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പൂട്ടാനുള്ള നടപടി സ്വീകരിക്കും. ഡിസംബര്‍ പതിനഞ്ചിന് ശേഷം പാചകശാല പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിക ഗോഡൗണ്‍ മാത്രമായിരിക്കുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. തീരുമാനം തൃപ്തികരമാണെന്ന് പ്രദേശവാസികളും അറിയിച്ചു.
രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്ക് നല്‍കാനായി ഭക്ഷണമുണ്ടാക്കുന്ന പാചകശാല നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി. പാചകശാലയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പ്രദേശത്ത് വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്.
ഇതിന് പുറമേ മനുഷ്യവിസര്‍ജ്യങ്ങള്‍ അടക്കം തുറസ്സായ സ്ഥലത്തേയ്ക്കാണ് ഒഴുക്കിവിടുന്നത്. മലിന ജലത്തിന്റെ ദുര്‍ഗന്ധം കാരണം പ്രദേശത്തെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇരുപതോളം കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്കായി വന്‍തോതില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ലൈസന്‍സ് വാങ്ങാതെയാണെന്നുള്ള ആരോപണവുമുണ്ടായിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha