എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി .നവീന്‍ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ചേര്‍ത്തല സ്വദേശി മുരളീധരനാണ് സിബിഐ അന്വേഷണം തേടി ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തേടി ഭാര്യ നല്കിയ ഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്കിയിട്ടുണ്ടായിരുന്നു.
എഡിഎമ്മിന്റേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നുമാണ് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചത്.
"
https://www.facebook.com/Malayalivartha