CBI ആസ്ഥാനത്ത് കൂട്ട ചർച്ച അന്തിമ തീരുമാനം ഉടൻ..! ഗോവിന്ദന്റെ ചീട്ട് കീറി മഞ്ജുഷ..! കേന്ദ്രം ഇടപെടും
നവീൻ ബാബുവിന്റെ മരണം നടന്ന് ഒന്നരമാസം തികയാനിരിക്കെയാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുടുംബം കോടതിയിലെത്തിയത് . സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം ഹൈകോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ വരുന്നത് വ്യാജതെളിവുകൾ ആയിരിക്കുമെന്ന് കുടുംബം പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കൊണ്ടുള്ള ഹരജിയിൽ ഡിസംബർ ഒൻപതിന് വിശദമായ വാദം നടക്കും. ഹർജിയിൽ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈകോടതി നിലപാട് തേടി. ഇതിൽ സി.ബി.ഐ. അനുകൂല റിപ്പോർട്ട് നൽകുമെന്നാണ് മനസിലാക്കുന്നത്.
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ വരുമെന്ന് ഏകദേശം ഉറപ്പായി. നവീൻ ബാബുവിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന സംശയം കുടുംബം ഉന്നയിച്ചതോടെ സർക്കാരാണ് വെട്ടിലായത്. ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫിന്റെ മടയിലാണ് പിണറായി സർക്കാരും സി പി എമ്മും പോയി തല വച്ചത്. ഇതിൽ നിന്ന് ഊരുക പ്രയാസകരമാണെന്ന് നിയമലോകം പറയുന്നു. പാലക്കാട് ബി ജെപിയെ ദയനീയമായി പരാജയപ്പെടുത്തിയ സി പി എമ്മിന് പണി കിട്ടാൻ പോവുകയാണെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha