സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് പ്രാഥമിക പരിപാടി.
തുടര്‍ന്നുള്ള നടപടി പിന്നീട് തീരുമാനിക്കും. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.സാങ്കേതിക പിഴവ് മൂലമാണോ പെന്‍ഷന്‍ ലഭിച്ചതെന്ന് പ്രാഥമികമായി പരിശോധിക്കും. വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ അനര്‍ഹമായി കൈപറ്റിയത്.
കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ വിവിധസര്‍ക്കാര്‍ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്.373 പേരാണ് ആരോഗ്യവകുപ്പില്‍ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഇത്തരത്തില്‍ പണം ലഭിച്ചവര്‍ അധികൃതരെ വിവരം അറിയിക്കാത്തതിനെ കുറിച്ചും അന്വേഷിക്കും. അനര്‍ഹരെ ഒഴിവാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha