തീര്‍ഥാടകരുടെ പ്രവാഹം... ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ഇന്നലെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത് 83,933 പേര്‍
ശബരിമലയില്‍ തീര്‍ഥാടകരുടെ പ്രവാഹം. അയ്യപ്പ ദര്‍ശനപുണ്യം തേടി സന്നിധാനത്തേക്ക് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ്. ഇന്നലെ രാത്രി അത്താല പൂജയ്ക്ക് ശേഷം നട അടയ്ക്കുമ്പോള്‍ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് യു ടേണ്‍ വരെ ഉണ്ടായിരുന്നു.
ആദ്യമായാണ് നട അടയ്ക്കുമ്പോള്‍ ഇത്രയും വലിയ തിരക്ക് വരുന്നത്. ശബരിമലയില്‍ ഇന്നലെ 83,933 പേര്‍ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തി. അതില്‍ 15,052 ചേര്‍ വെര്‍ച്വല്‍ ക്യു വഴിയാണ് ദര്‍ശനം നടത്തിയത്. തമിഴ്‌നാട്ടില്‍ മഴ കനത്തതോടെ അവിടെ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഈ ആഴ്ച കുറവ് സംഭവിച്ചേക്കാം. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുട*!*!*!െ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഇന്ന് ഉണ്ടായേക്കും.
അതേസമയം ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വിശ്വഹിന്ദു പിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു. അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ പുറംതിരഞ്ഞ് നിന്ന് ഫോട്ടോ ഷൂട്ട് നടത്തി ആചാര ലംഘനം നടത്താന്‍ പോലീസ് ഉദ്യോസ്ഥര്‍ക്ക് അവസരം നല്‍കിയതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ ആരോപിച്ചു.
മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പവിത്രമായ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ പവിത്രതയും, ആചാരവും അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ല. സിപിഎംന്റെയും പിണറായി സര്‍ക്കാരിന്റെയും ഹൈന്ദവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണാമാണ് ശബരിമല 18-ാം പടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കടുത്ത ആചാരലംഘനം.
ശബരിമലയില്‍ ഭക്തജനങ്ങളെ സഹായിക്കാന്‍ എന്നപേരില്‍ നിയോഗിക്കപ്പെട്ട അവിശ്വാസികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും പിന്‍വലിക്കണമെന്നും പകരം ശബരിമല ശാസ്താവിന്റെ ആചാരങ്ങളെ മാനിക്കുന്നവരെ നിയമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആചാര ലംഘനം സംബന്ധിച്ച് മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കരുതെന്നും ഹൈക്കോടതി. ഇത് മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യങ്ങളില്‍ ഭക്തര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. മാളികപ്പുറത്ത് തേങ്ങ ഇരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍ പൊടി വിതറുന്നതും അനുവദിക്കരുത്. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നത് കോടതി തടഞ്ഞിട്ടുണ്ട്. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. നവംബര്‍ 15 മുതല്‍ 23 വരെയുള്ള മൊത്തം നടവരവ് 41,64,00,065 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒമ്പതുദിവസം പിന്നിട്ടപ്പോള്‍ ലഭിച്ച ആകെ വരുമാനത്തേക്കാള്‍ 13,33,79,701 കോടി രൂപ വര്‍ധിച്ചു. ഒമ്പത് ദിവസത്തിനിടെ ശബരിമല സന്നിധാനത്ത് എത്തിയത് 6,12,290 തീര്‍ഥാടകരാണ്. 3,03,501 തീര്‍ഥാടകര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലെത്തി. 2,21,30,685 രൂപ അപ്പത്തില്‍നിന്നും 17,71,60,470 രൂപ അരവണയില്‍നിന്നും 13,92,31,625 രൂപ കാണിക്കയായും ലഭിച്ചു. കഴിഞ്ഞവര്‍ഷം 28,30,20,364 രൂപയാണ് ഒമ്പത് ദിവസത്തെ വരുമാനം. തീര്‍ഥാടകരുടെ എണ്ണം ഉയര്‍ന്നതും എല്ലാവര്‍ക്കും സുഖദര്‍ശനം ഒരുക്കിയതും വരുമാനം വര്‍ധിക്കാന്‍ കാരണമായി.
https://www.facebook.com/Malayalivartha