ഹനുമാന് വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി....
ഹനുമാന്‍ വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി....
ഹനുമാന്‍ വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി.... പന്ത്രണ്ട് ദിവസങ്ങളില്‍ അരങ്ങേറുന്ന അംഗുലീയാങ്കം കൂത്ത് ആചാര പ്രധാനമാണ്.
ഹനുമാന്‍ വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ഇന്നലെ രാവിലെ ശ്രീലകത്തു നിന്നും നല്‍കിയ അഗ്‌നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തില്‍ പകര്‍ന്നതോടെയാണ് കൂത്ത് തുടങ്ങിയത്.
പന്തീരടി പൂജയ്ക്ക് മുന്‍പ് കുട്ടഞ്ചേരി സംഗീത് ചാക്യാര്‍ ഹനുമാന്‍ വേഷധാരിയായി നാലമ്പലത്തില്‍ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങി. ദക്ഷിണ സ്വീകരിച്ച് ശ്രീലകത്തു നിന്ന് മേല്‍ശാന്തി തീര്‍ഥവും പ്രസാദവും നല്‍കി. നാലമ്പലത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിച്ച് പ്രവേശിക്കാനും ദര്‍ശനം നടത്താനുമുള്ള അവകാശം അംഗുലീയാങ്കത്തിലെ ഹനുമാന്‍ വേഷധാരിയായ ചാക്യാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഹനുമാന്‍ നേരിട്ടു വന്ന് ഭഗവാനെ തൊഴുത് പ്രസാദം സ്വീകരിക്കുന്നു എന്നാണ് സങ്കല്പമുള്ളത് ശ്രീലകത്തു നിന്ന് മേല്‍ശാന്തി നേരിട്ട് പ്രസാദം നല്‍കുന്നതും ഹനുമാന് മാത്രമാണ്.
https://www.facebook.com/Malayalivartha