ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.
റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കാനാണ് ഉത്തരവിറക്കിയത്. ജില്ലയില്‍ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയിലേക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തി്ട്ടുണ്ടായിരുന്നു.നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറഞ്ഞു.
നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വിസ് റൂള്‍സിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും ബാധകമാണ്. നിയമന ഉത്തരവ് ശ്രുതിക്ക് കൈമാറി വിവരം സര്‍ക്കാറിനെ അറിയിക്കാനായി വയനാട് ജില്ലാകലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha