ശബരിമലയില്‍ കുട്ടികള്‍, മാളികപ്പുറങ്ങള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേക ഗേറ്റ്
ശബരിമലയില്‍ കുട്ടികള്‍, മാളികപ്പുറങ്ങള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപത്തായി ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവര്‍ക്കു ദര്‍ശനം നടത്താവുന്നതാണ്. കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും.
പമ്പയില്‍നിന്നു മല കയറിയ ശേഷം കുട്ടികളുമായി വളരെയേറെ മയം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാണ് പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലില്‍നിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താനായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു.
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു.
പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീര്‍ഥാടകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുക .
"
https://www.facebook.com/Malayalivartha