തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ നേരത്തെയുള്ള മടങ്ങിപ്പോക്കിന് കാരണം സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന് കൃത്യമായി അറിയുന്ന കുടുംബം; ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി നടത്തുന്ന പോരാട്ടവും കാണുമ്പോൾ ഉള്ളിൽ തിളച്ചു പൊന്തുന്ന വികാരത്തെ എന്ത് പേരിട്ട് വിളിക്കണം? അഞ്ജു പാർവതി പ്രഭീഷ്
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട അന്ന് അവരുടെ ഡ്രൈവർ ആയിട്ട് വാഹനം ഓടിച്ചിരുന്ന, പിന്നീട് അപകടം നടന്നപ്പോൾ വാഹനം ഓടിച്ചത് ബാലു ആയിരുന്നുവെന്ന് മൊഴി കൊടുത്ത അതേ അർജ്ജുൻ. ചോദ്യങ്ങൾ ഒരുപാടുണ്ട്. ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി നടത്തുന്ന പോരാട്ടവും കാണുമ്പോൾ ഉള്ളിൽ തിളച്ചു പൊന്തുന്ന വികാരത്തെ എന്ത് പേരിട്ട് വിളിക്കണം. നിർണായക ഫേസ്സ്ബുക്ക് കുറിപ്പുമായി അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി നടത്തുന്ന പോരാട്ടവും കാണുമ്പോൾ ഉള്ളിൽ തിളച്ചു പൊന്തുന്ന വികാരത്തെ എന്ത് പേരിട്ട് വിളിക്കണം എന്നറിയില്ല. നോവിൽ പൊതിഞ്ഞ വല്ലാത്തൊരു ആത്മരോഷം പകരുന്ന ഒന്നാണ് അത്. കണ്മുന്നിൽ സത്യം തെളിഞ്ഞു നിന്നിട്ടും അതിനെ മറയിട്ട് മറച്ച സമർത്ഥമായ പ്ലാനിങ്ങിന് മുന്നിൽ നീതി നിഷേധിക്കപ്പെട്ട രണ്ട് ആത്മാക്കളായി ബാലുവും മോളും. ആ ആത്മാക്കൾക്ക് നീതി കിട്ടാൻ അലയുന്ന ഒരച്ഛനും അമ്മയും പിന്നെ ഒരു പാവം കസിൻ സിസ്റ്ററും. ഇപ്പോൾ ഞാൻ പ്രിയയോട് Priya Venugopal ഒന്നും അതേ കുറിച്ച് ചോദിക്കാറില്ല.
ആ അപകടത്തെ കുറിച്ച് ഇനിയും ചോദിക്കാൻ ഒരു ചോദ്യം എനിക്കോ അതേ കുറിച്ച് ഇനിയും പറയാൻ ഒരു മറുപടി പ്രിയയ്ക്കോ ഇല്ലാതായിട്ട് കാലം കുറച്ചായി. ഇന്ന് പ്രിയയുടെ പോസ്റ്റ് കണ്ടപ്പോൾ വീണ്ടും അതേ കുറിച്ചായി ചിന്ത. പെരിന്തൽമണ്ണ സ്വർണ്ണകവർച്ചയുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്തിടെ കണ്ടിരുന്നു. ഈ പ്രബുദ്ധ കേരളത്തിൽ നിത്യം അരങ്ങേറുന്ന, അല്ലെങ്കിൽ വാർത്തകളിൽ routine ആയി മാറിയ ക്രൈമായത് കൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട കവർച്ചയും ഒക്കെ എലൈറ്റ് ക്ലാസ് പ്രിവിലേജ് കപ്പ് നേടിയ ഐറ്റം ആയോണ്ട് അതിൽ പൂച്ചയ്ക്ക് എന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന ചിന്തയാണ് സാധാരണ മനുഷ്യർക്ക്. അത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല അതിൽ വന്ന പേരുകളോ മുഖങ്ങളോ എന്നത് വാസ്തവം.
പക്ഷേ നഷ്ടപ്പെടൽ കൊണ്ട് നോവിന്റെ ആഴി താണ്ടുന്ന ബാലുവിന്റെ കുടുംബത്തിന് അങ്ങനെയല്ല. തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ നേരത്തെയുള്ള മടങ്ങിപ്പോക്കിന് കാരണം സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന് കൃത്യമായി അറിയുന്ന അവർ അതിനാൽ അത്തരം വാർത്തകൾ കണ്ടാൽ സസൂക്ഷ്മം വായിക്കും, ശ്രദ്ധിക്കും. അങ്ങനെ അവർ തിരിച്ചറിഞ്ഞ ഒരു പേര്, ഒരു മുഖം -അതാണ് കുറിയേടത്ത് മനയിൽ അർജ്ജുൻ എന്ന 28 വയസ്സുള്ള പയ്യൻ.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട അന്ന് അവരുടെ ഡ്രൈവർ ആയിട്ട് വാഹനം ഓടിച്ചിരുന്ന, പിന്നീട് അപകടം നടന്നപ്പോൾ വാഹനം ഓടിച്ചത് ബാലു ആയിരുന്നുവെന്ന് മൊഴി കൊടുത്ത അതേ അർജ്ജുൻ. ചോദ്യങ്ങൾ ഒരുപാടുണ്ട്. പ്രിയ അത് ഉറക്കെ ചോദിക്കുന്നുമുണ്ട്, വ്യക്തമായും കൃത്യമായും. പക്ഷേ......... ഒരിക്കലും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു സമസ്യ പോലെ ആക്കിയ ആ ദുര്യോഗത്തിന് മേലേയ്ക്ക് എന്നെങ്കിലും സത്യത്തിന്റെ ബാലസൂര്യൻ ഉദിക്കുമോ??? അറിയില്ല
https://www.facebook.com/Malayalivartha