അയ്യപ്പനെ കാണാനെത്തിയ 3 അയ്യപ്പന്മാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്... മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു...ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...
അയ്യപ്പനെ കാണാനെത്തി 3 അയ്യപ്പന്മാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത് .ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ സി പി കുമാർ (44) എന്നിവരാണ് മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.വ്യാഴാഴ്ച പമ്പ ഒന്നാം നമ്പർ ഷെഡിൽ വെച്ചാണ് നീലം ചന്ദ്രശേഖറിന് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേൽപ്പുരി വെങ്കയ്യയ്‌ക്ക് നീലിമലയിൽ വെച്ച് ബുധനാഴ്‌ച്ച രാത്രി എട്ടരയോടെയാണ് നെഞ്ചുവേദന ഉണ്ടായത്. തുടർന്ന് പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വ്യാഴാഴ്ച പുലർച്ചെ 3.23 ന് അപ്പാച്ചിമേട്ടിൽ വെച്ചാണ് സി പി കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് അപ്പാച്ചിമേട് കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു.തീർത്ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത്
ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. നിരവധി നിർദേശങ്ങളും ഭക്തർക്കായി നൽകിയിട്ടുണ്ട്.മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക.ആവശ്യമെങ്കിൽ വഴിയിലുടനീളം സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ യൂണിറ്റുകളിലെ ഓക്സിജൻ സിലിണ്ടർ സേവനം പ്രയോജനപ്പെടുത്തണം.
https://www.facebook.com/Malayalivartha