പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു...ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്... മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എത്തി...
അങ്ങനെ ഒടുക്കം പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്. മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എം.കെ.ജി സെന്ററിലെത്തിയിരുന്നു.'ഡോ.പി സരിന്‍ ആദ്യമായിട്ട് എ.കെ.ജി സെന്ററില്‍ എത്തിച്ചേരുകയാണ്. അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്.
ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്‍ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭിവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും.' -എം.വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.മന്തി സജി ചെറിയാൻ, എം.കെ ബാലൻ തുടങ്ങിയവരും സരിനെ സ്വീകരിക്കാൻ എം.കെ.ജി സെന്ററിലെത്തിയിരുന്നു.പാലക്കാട് ഉപെതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടിയത് പറഞ്ഞ് പിടിച്ചുനിൽക്കാമെന്നതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസം.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ലെന്നു പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ പറഞ്ഞിരുന്നത് . തിരഞ്ഞെടുപ്പു മത്സരമാണു പൊതുപ്രവർത്തകന്റെ ലക്ഷ്യമെന്ന തോന്നൽ സമൂഹത്തിലുണ്ട്. നിൽക്കാൻ ഒരു തറയും നിലപാടുകൾ വിളിച്ചുപറയാൻ ഒരുമടിയും ഇല്ലാത്തിടത്തോളം കാലം ഇടതുപക്ഷത്തോടു ചേർന്നു പ്രവർത്തിക്കുമ്പോൾ സീറ്റ് അത്ര പ്രധാന കാര്യമല്ല.എന്നും പി സരിൻ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha