ബാലഭാസ്കറിനെ കൊന്നു പിന്നിൽ അർജുൻ..? 6 വർഷത്തിന് ശേഷം ആ സത്യം പുറത്തേയ്ക്ക്..!
സ്വർണകവർച്ച കേസിൽ ഡ്രൈവർ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ഡ്രൈവർ അർജുൻ അറസ്റ്റിലായത്. ബാലഭാസ്കറിൻ്റെ ഡ്രൈവറും ഉണ്ടെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂർ സ്വദേശി അർജുനാണ് പിടിയിലായത്.
അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ടുതന്നെ ആ ദിശയിൽ പുതിയ അന്വേഷണത്തിനും ഇപ്പോൾ സാധ്യത ഇല്ല. അർജുൻ്റെ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്ക്കറിൻ്റെ കുടുംബം പരസ്യമായി പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയാവുന്നത്. അന്ന് മുതൽ ഇന്നുവരെ വലിയ സംശയങ്ങൾ ഉയർന്നിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പല ചോദ്യങ്ങളും ദുരൂഹമായി തുടരുന്നതിനിടെയാണ് അർജുൻ സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലാവുന്നത്. മൂന്നരക്കിലോയോളം സ്വർണം കവർന്ന കേസിലാണ് അർജുൻ അറസ്റ്റിലാവുന്നത്. അതേസമയം, ബാലഭാസ്ക്കറിൻ്റെ മാതാപിതാക്കൾ രംഗത്തെത്താൻ സാധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നാണ് വിവരം.
സംഗീത പ്രേമികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാത്തൊരു മരണമാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റേത്. വയലിൻ എന്നാൽ മലയാളികൾക്ക് ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ട്. കാരണം വയലിനൊപ്പമില്ലാതെ ബാലഭാസ്കറിനെ സംഗീതപ്രേമികൾ എവിടെയും കണ്ടിട്ടുണ്ടാവില്ല. അവസാനയാത്രയിലും അതേ വയലിൻ നെഞ്ചോട് അടക്കിപിടിച്ചിരുന്നു. ആറ് വർഷമാകുന്നു ബാലഭാസ്കർ ഓർമ്മയായിട്ട്. ഇപ്പോഴും ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ മാറിയിട്ടില്ല.
മകളുടെ പേരിലുള്ള വഴിപാടുകൾക്കായി തൃശൂർക്കുപോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. മകൾ അപകടസ്ഥലത്ത് തന്നെ മരിച്ചു. ബാലഭാസ്കറിനെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഫലമുണ്ടായില്ല.
പ്രാർത്ഥനകൾ വിഫലമാക്കി ബാലഭാസ്കറും മകളുടെ അടുത്തേക്ക് പോയി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഭർത്താവിന്റെയും മകളുടെയും മരണശേഷം ലക്ഷ്മി ഇന്നേവരെ പുറംലോകത്തേക്ക് വന്നിട്ടില്ല. ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സിയാണ് ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് താരപത്നി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയങ്ങളിൽ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്.
https://www.facebook.com/Malayalivartha