ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?
പ്രതീക്ഷ ഒരിറ്റ് പോലും വേണ്ട, അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?അമേരിക്കയിലെ ഭരണമാറ്റത്തെ തുടർന്ന് ഇടിഞ്ഞ സ്വർണവില ഇനി അടുത്ത കാലത്തൊന്നും തിരിച്ച് കയറിയേക്കില്ലെന്നായിരുന്നു സ്വർണപ്രേമികളുടെ പ്രതീക്ഷ. കുറഞ്ഞപക്ഷം ഡിസംബർ വരെയെങ്കിലും ആശ്വാസകരമായിരിക്കും വിപണിയിലെ സാഹചര്യം എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി വീണ്ടും സ്വർണവില കുതിക്കുകയാണ്.
ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി.സപ്റ്റംബർ അവസാനമായിരുന്നു സ്വർണ വില 55000 രൂപ കടന്നത്. പിന്നീടിങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത നിലയിലായിരുന്നു സ്വർണത്തിന്റെ വില വർധിച്ചത്. ഒക്ടോബറിൽ നേരിയ ആശ്വാസം പ്രതീക്ഷിച്ചെങ്കിലും ഞെട്ടിച്ച വില വർധനയായിരുന്നു ആ മാസം രേഖപ്പെടുത്തിയത്, വില 60,000 ത്തിന് അടുത്തെത്തി.
നവംബർ 1 ന് 59,080 രൂപയായിരുന്നു പവന് വില, അതായത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. 2 ന് നേരിയ രീതിയിൽ വില കുറഞ്ഞെങ്കിലും അതേ വില 4 വരെ തുടർന്നു. നവംബർ 4 ന് വില അൽപം കുറഞ്ഞ് 58,840 രൂപയായി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തോടെയാണ് സ്വർണപ്രേമികളുടെ പ്രതീക്ഷകൾ ഉയർത്തി സ്വർണ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha