യൂട്യൂബറുടെ താമസസ്ഥലത്തുനിന്നു രാസലഹരി കണ്ടെത്തിയെന്ന കേസ്... തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി
യൂട്യൂബറുടെ താമസസ്ഥലത്തുനിന്നു രാസലഹരി കണ്ടെത്തിയെന്ന കേസില്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെയും സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് പാലാരിവട്ടം പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി.
അടുത്തിടെ താന്‍ 'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും ഇയാള്‍ യുട്യൂബിലൂടെ പറഞ്ഞിരുന്നു. താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണെന്നും വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.
കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ ആരാധകരെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും അറസ്റ്റുമടക്കം നേരിട്ടിട്ടുണ്ട്. യൂട്യൂബില്‍ ആറു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സാണ് തൊപ്പിക്കുള്ളത്. കുട്ടികളാണ് ഇയാളുടെ ആരാധകരില്‍ ഏറെയും. തൊപ്പിയുടെ വിഡിയോകളില്‍ സ്ത്രീകളെ ലൈംഗികവസ്തുവായി ചിത്രീകരിക്കുന്നതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഈ മാസം 16നാണ് തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഡാന്‍സഫ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രാസലഹരി പിടികൂടിയത്. പാലാരിവട്ടം പൊലീസ് കേസെടുത്തതിനു പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവില്‍ പോയി. ഈ കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ.
https://www.facebook.com/Malayalivartha