കണ്ണീര്‍ക്കാഴ്ചയായി.... പാമ്പുകടിയേറ്റ കൗമാരക്കാരി എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയാത്രയ്ക്കിടെ വഴിയില്‍ മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി.... പാമ്പുകടിയേറ്റ കൗമാരക്കാരി എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയാത്രയ്ക്കിടെ വഴിയില്‍ മരിച്ചു. ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരില്‍ മരണത്തിനു കീഴടങ്ങിയത്.
പാമ്പുകടിയേറ്റ കസ്തൂരിയെ തുണിത്തൊട്ടിലില്‍ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ കുന്നിറങ്ങാന്‍ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രമുള്ളത്. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം വീടിനുസമീപം പച്ചിലകള്‍ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്.
റോഡുസൗകര്യമില്ലാത്തതാണ് കൗമാരക്കാരിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാര്‍ . ആശുപത്രിയില്‍ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തില്‍ പലരും മരിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ . 15 കിലോമീറ്റര്‍ നടന്നാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്.
https://www.facebook.com/Malayalivartha