ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കയറി യുവതി തൂങ്ങിമരിച്ചു....
ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കയറി യുവതി തൂങ്ങിമരിച്ചു.... പൂന്തുറ കല്ലുംമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആത്മഹത്യ. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്.
സന്ധ്യ വീട്ടിലേക്ക് വരുന്ന സമയത്ത് അരുണ്‍ വീട്ടിലില്ലായിരുന്നു. മാത്രമല്ല അരുണിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളില്‍ കയറിയ സന്ധ്യ അരുണിന്റെ മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. പുറത്തിറങ്ങാതിരുന്നതോടെ മറ്റുള്ളവരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സന്ധ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അരുണും സന്ധ്യയും സ്കൂളില്‍ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വര്‍ഷം മുന്‍പ് നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇവര്‍ വീണ്ടും സൗഹൃദത്തിലാകുന്നത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവര്‍ തമ്മില്‍ തെറ്റിപ്പിരിയുകയായിരുന്നു. വ്യാഴാഴ്ച റോഡില്‍ വച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിക്കുകയും അരുണ്‍ ഓടിക്കുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. കൈക്ക് കുത്തേറ്റ അരുണിന് പരുക്കേറ്റിട്ടുണ്ടായിരുന്നു. അരുണിന്റെ വീട്ടിലേക്ക് കത്തിയുമായാണ് എത്തിയത്.
https://www.facebook.com/Malayalivartha