Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...


വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി... കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്...


സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി... പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്ത് വിമതർ...സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്...ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്...


ആലപ്പുഴ ബീച്ചിൽ ഒരു കൂറ്റൻ തിമിംഗലത്തിന്റെ ജഡം..ദിവസങ്ങളുടെ പഴക്കം ഇതിനുണ്ട്..നിരവധി ആളുകളാണ് കാണായിട്ട് വന്നിരിക്കുന്നത്.. 28 വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ തീരത്ത് ഇത്തരത്തിൽ അടിയുന്നത്...


കിട്ടിയതൊന്നും പോരാ... ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന്...വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം...'ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്..'

ഒടുവിൽ പോപ്പുലർ ഫ്രണ്ട് കോടതിയെയും... നാണംകെട്ട് കേരളം... വഴിത്തിരിവുണ്ടാക്കാൻ കേന്ദ്രം

30 NOVEMBER 2024 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കും; പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു; സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്

തെക്കൻ കേരള തീരത്ത് മണിക്കൂറിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യത; ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിയമസംവിധാനത്തെ വരെ സ്വാധീനിച്ചതായി സുപ്രീം കോടതി കണ്ടെത്തിയതോടെ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. കേരള ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് എങ്ങനെയാണെന്നാണ് കേന്ദ്രം അന്വേഷിക്കുന്നത്.  ശ്രീനിവാസൻ വധക്കേസിൽ എൻ.ഐ.എയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായി എന്നതാണ് ശരി .

 

അതാണിപ്പോൾ സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത്. ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈകോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. 

 

ഹൈകോടതിയിൽ താരതമ്യേന ജൂനിയറായ ആളാണ് ​ഹാജരായത്. അതാണ്, യു.എ.പി.എ കേസിൽ ജാമ്യം നേടുന്ന സാഹചര്യം ഉണ്ടാക്കിയത്. കേസ് അന്വേഷിച്ചത് എൻ.ഐ.എയാണ്. അതാകട്ടെ, കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയാണ്. കേരളത്തിൽ കേസ് നടത്തുന്ന വേളയിൽ നടന്ന ഗുരുതരമായ വീഴ്ചയുണ്ടായി.

 

അതൊരു വീഴ്ചയാണോ ആസുത്രിതമായി നടന്നതാണോയെന്ന് സംശയത്തിലാണ് കേന്ദ്രം. . ഹൈകോടതിയിൽ നിന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ തന്നെ സംശയം ഉണ്ടായതാണ്. എന്നാൽ അന്വേഷണം കാര്യമായി നടന്നില്ല. .

 

 

 

 

പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെയാണ്  സുപ്രിംകോടതി ഉത്തരവ് പാസാക്കിയത്. . എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈകോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി പറഞ്ഞു.. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈകോടതി ഉത്തരവെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.

 

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി ഡിസംബർ 13 നു വീണ്ടും പരിഗണിക്കും.

 

ഇക്കഴിഞ്ഞ ജൂണിലാണ് ഹൈകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാലക്കാട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നെടുത്ത കേസിലും എൻ.ഐ.എക്ക് വലിയ തിരിച്ചടിയായിരുന്നു. ഇരു കേസുകളിലുമായി എസ്.ഡി.പി.​ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനടക്കം 17 പ്രതികൾക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

 

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ.ഐ.എ വാദം തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.

 

കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതി ചേർത്തവർക്കാണ് ജാമ്യം. ശ്രീനിവാസൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രതികൾക്കുമാണ് ജാമ്യം അനുവദിച്ചത്. സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്,നെജിമോൻ, സൈനുദ്ദീൻ, പി കെ ഉസ്മാൻ,സി.ടി.സുലൈമാൻ, രാഗം അലി ഫയാസ് ,അക്ബർ അലി, നിഷാദ്,റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

 

പ്രതികൾ സംസ്ഥാനം വിടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ. മൊബൈൽ ഫോണിലെ ജിപിഎസ് പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശമുണ്ട്.

 

ജാമ്യം നിഷേധിച്ച കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ തുടങ്ങിയവർക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകൾ ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. രാജ്യദ്രോഹ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.

 

 ശ്രീനിവാസനെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. അന്ന് പിണറായി സർക്കാർ പി എഫ് ഐക്ക് ഒപ്പമായിരുന്നതു കൊണ്ട് കൃത്യമായ അന്വേഷണണ്ടായില്ല. മാത്രവുമല്ല ആർ എസ് എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ സിപി എമ്മിന് പ്രത്യേക താൽപര്യവുമുണ്ടായിരുന്നു.  

കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ കൊലപാതകമായി അറിയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായിരുന്നു  മുഖ്യമന്ത്രി  പിണറായി വിജയന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 1000 ദിവസമായപ്പോൾ  കേരളത്തില്‍ 29  രാഷ്ട്രീയ കൊലപാതകങ്ങളാണ്  നടന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത അത്രയും കൊലപാതകങ്ങളാണ് വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലുമൊക്കെ ഒന്നാം സ്ഥാനത്താണെന്ന്  അവകാശപ്പെടുന്ന സംസ്ഥാനത്ത് സിപിഎമ്മും ആര്‍എസ്എസും നടത്തുന്നത്. 

കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലലിന്റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയകൊലപാതകമാണെന്ന് പോലീസ് എഫ്‌ഐആറില്‍ തന്നെ വ്യക്തമായിരുന്നു. ഇതായിരുന്നു 28, 29 കൊലപാകെങ്ങൾ .   കോളജില്‍ വച്ച് ഉണ്ടായ കശപിശ ഒടുവില്‍ കലാശിച്ച് നിഷ്ഠൂരമായ കൊലപാതകത്തിലാണ്. നിസാരമായ ഒരു തര്‍ക്കം, എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്‌നം. അവിടെയാണ് സിപിഎം  കൊലക്കത്തിയുമായി ചാടിവീണത്. ശരത്‌ലാലിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു.  മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷന്റെ മൂര്‍ധാവില്‍ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകര്‍ന്നുപോയി. വിദഗ്മായ  ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണു കൊലനടത്തിയത്. . ഇതു കണ്ണൂര്‍ മോഡല്‍ കൊലപാതകമായിരുന്നു.  

സമാനമായ രീതിയിലാണ് ടിപി ചന്ദ്രേശേഖരനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും ഉള്‍പ്പെടെയുള്ളവര്‍  സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരകളായത്. ഷുഹൈബിന്റെ പൊള്ളുന്ന ഓര്‍മകള്‍ ഇപ്പോഴും നമ്മുടെ മനസില്‍ നീറുകയാണ്. നിസാരമായ  ഒരു തര്‍ക്കത്തിന്റെ പേരിലാണ് ഷുഹൈബിനെയും സിപിഎമ്മുകാര്‍ വകവരുത്തിയത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും  ഇല്ലാത്ത സംഘമാണ് കൊലപാതകം നടത്തിയത്. ഇത് പാര്‍ട്ടിയുടെ അറിവോടെ  ചെയ്ത ക്വട്ടേഷനാണ്.  കൊലപാതകം ആസൂത്രണം ചെയ്തവരെയും നീതിപീഠത്തിനു മുന്നില്‍ എത്തിക്കണം എന്നാവശ്യപ്പെട്ടാണ് ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി  അതിന് ഉത്തരവിട്ടെങ്കിലും പിണറായി സര്‍ക്കാര്‍ അതിനെതിരേ അപ്പീല്‍ നല്കി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഈ കേസില്‍ കോടതിയില്‍ ഹാജരായത് . ഒരു സിറ്റിംഗിന് ലക്ഷങ്ങളാണ്  ഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അഡ്വക്കേറ്റ് ജനറല്‍,  രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, 150 ഓളം ഗവ. വക്കീല•ാര്‍, പത്തോളം ഗവ. പ്ലീഡര്‍മാര്‍ തുടങ്ങിയ വന്‍ സന്നാഹമുള്ളപ്പോഴാണ് ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള വക്കീലിനെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 

സിബിഐ അന്വേഷണസംഘത്തിന് ഏറ്റവും ജോലിഭാരമുള്ള സ്ഥലമാണിന്നു കേരളം. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലു രാഷ്ട്രീയ കൊലക്കേസുകളില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടിവി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചാര്‍ത്തി സിബിഐ തലശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്കിക്കഴിഞ്ഞു. ഇവര്‍  സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാര്‍ത്തി വയലിന്റെ നടുവില്‍ വച്ച് താലിബാന്‍ മോഡല്‍ വിചാരണ നടത്തിയാണ് മുസ്‌ളിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ച് സിപിഎം പ്രദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 

കതിരൂര്‍ കെ. മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി. ജയരാജന്‍ 25-ാം പ്രതിയാണ്. പി. ജയരാജനെ 15 വര്‍ഷംമുമ്പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ കൊന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനുമായി അടുത്ത ബന്ധമുള്ള ആളാണ്  ഈ കേസില്‍ അറസ്റ്റിലായ വിക്രമന്‍. മറ്റു 13 പ്രതികളും സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് 2006 ഒക്ടോ. 22നു കൊല്ലപ്പെടുന്നത്. സിബിഐ അന്വേഷണത്തില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നീ സിപിഎം നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. കേസ് നിലനില്‍ക്കെത്തന്നെ രാജന്‍ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും ജനവിധി തേടുകയും അധ്യക്ഷ•ാരായി സ്ഥാനമേല്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എറണാകുളം ജില്ല വിടാന്‍ സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവുചെയ്തില്ല. തുടര്‍ന്ന് ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. ഇതൊക്കെ സിപിഎമ്മില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ്.   ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയാണ് ഈ കേസിലെ ഒന്നാം പ്രതി.  ടിപി  കേസില്‍ മൂന്നു സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ടിപി  കേസിലെ ആസൂത്രകര്‍ നീതിപീഠത്തിനു മുന്നില്‍ എത്തണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്ക്കുന്നുണ്ട്.  ബിഎംഎസ് നേതാവ് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസില്‍ 7 സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍  നടക്കുന്ന ഒരു സംസ്ഥാനമാണു കേരളം. നാഷണല്‍ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോ യുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം യുപിക്കും ബിഹാറിനും തൊട്ടു താഴെ മൂന്നാമതാണ്.  കഴിഞ്ഞ നാലു ദശകങ്ങള്‍ക്കിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ മാത്രം അരങ്ങേറിയെന്നു കരുതപ്പെടുന്നു. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് നടക്കുകയെന്നത് ആരെയും അമ്പരപ്പിക്കും. സമീപകാലത്തു മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതല്‍ ഇരകളാകുന്നത്.  

പിണറായി വിജയന്റെ ആത്മസുഹൃത്തും സിപിഎം നേതാവുമായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിമര്‍ശകനുമായ എന്‍. പി. ഉല്ലേഖ് കണ്ണൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍  പല വെളിപ്പെടുത്തലുകളുമുണ്ട്.   16 വയസുള്ള എസ്എഫ് ഐ പ്രവര്‍ത്തകനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ചെട്ടിപ്പീടികയില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ കോടാലി കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. അന്ന് ആ സംഘത്തില്‍ പിണറായി വിജയനും ഉണ്ടായിരുന്നെന്നു ദൃക്‌സാക്ഷികളുണ്ട്. കേസില്‍ അദ്ദേഹം പ്രതിയുമായിരുന്നു. പിന്നീട് ഇഎംഎസ് സര്‍ക്കാര്‍ പിണറായി രക്ഷിച്ചെടുക്കുകയായിരുന്നുവെന്നാണ് അന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. 

പിണറായി വിജയന്‍ ചെറുപ്പം മുതല്‍ തന്നെ കാര്‍ക്കശ്യക്കാരനും കടുംപിടിത്തക്കാരനുമായ നേതാവായിരുന്നുവെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിണറായി കായിക പരിശീലനം പരസ്യമായി നല്കാറുണ്ടായിരുവെന്നും പുസ്തകത്തില്‍ പറയുന്നു.  സിപിഎമ്മിന്റെ പ്രതിരോധ ക്യാമ്പുകളില്‍ പിണറായി പങ്കെടുക്കാറുണ്ടായിരുന്നു.  സിപിഎമ്മിന്റെ അക്രമാസക്ത രാഷ്ട്രീയത്തിന്റെ ചിഹ്നമായി പിണറായി വളര്‍ന്നു. അദ്ദേഹം പാര്‍ട്ടി അണികളുടെ ആരാധ്യനായ നേതാവായി. വര്‍ഗസമരവും വര്‍ഗശത്രുക്കളുടെ ഉ•ൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകള്‍ക്കുണ്ട്. അവരുടെ മാര്‍ഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവര്‍ക്കു നിഷിദ്ധമല്ല.  എന്നാല്‍, രാഷ്ട്രീയ മേധാവിത്വം കൈവരിച്ച് സിപിഎമ്മിന് 1990 കളില്‍ അക്രമരാഷ്ട്രീയവുമായി മുന്നോട്ടു പോകേണ്ട ഒരു കാര്യവുമില്ലെന്ന്  പുസ്തകം ചൂണ്ടിക്കാട്ടുന്നു. 

കമ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ കാലഹരണപ്പെടുകയും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഭൂമുഖത്തുനിന്നും ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിട്ടും കേരളത്തില്‍ മാത്രം  ഉ•ൂലസിദ്ധാന്തവും അതിന്റെ പ്രയോക്താക്കളും അവശേഷിക്കുകയാണ്. പിണറാരി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായില്‍പ്പോലും കൊലപതാക രാഷ്ട്രീയം അരങ്ങുതകര്‍ത്തു. 

2014 മുതല്‍ മലയാളി യുവതീ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്, അല്‍ഖ്വയ്ദ എന്നി തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുമാത്രമായി പതിനഞ്ചു പേരെ സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ  കേരളത്തിലെ എന്‍ഐഎ കോടതി ശിക്ഷിച്ചു. ലൗ ജിഹാദിന്റെ മറവില്‍ ഹൈന്ദവ ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച ശേഷം അവരെയും സിറിയ ഉള്‍പ്പെടെയുള്ള  തീവ്രവാദ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ചാവേറുകളാക്കുന്നു. 2017 ല്‍ അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ രക്ഷപ്പെട്ട മലയാളി തീവ്രവാദികളായ സജ്ജാദ്, റാഷിദ് എന്നിവരുടെ ശബ്ദ സന്ദേശങ്ങളില്‍ അവര്‍ കേരളത്തില്‍ നടത്താന്‍ ഉദ്ദേശിച്ച ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചു കയറ്റാനും ഹിന്ദു ഉത്സവങ്ങള്‍ക്കിടയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റാനും അവര്‍ ആഹ്വാനം ചെയ്തത് ഞെട്ടലോടുകൂടിയാണ് കേരളം  കേട്ടത് .  

ഇത്തരം ആഹ്വാനങ്ങളെപ്പറ്റി അന്വേഷിക്കാനോ നടപടികള്‍ കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും തയ്യാറായില്ല. കേരളത്തിലെ എല്ലാ രാഷ്‌ട്രീയ-പരിസ്ഥിതി സംഘടനകളിലും ഐ എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കടന്നു കയറിയിട്ടുണ്ട് എന്ന കാര്യം എന്‍ഐഎ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍   നടപടികള്‍ കൈക്കൊണ്ടിട്ടില്ല.  കേരളത്തിലെ സാമ്പത്തിക മേഖലയില്‍ സമാന്തര ശക്തിയായി ഇത്തരം തീവ്രവാദി ശക്തികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഹാരം, വസ്ത്രം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ഇവരുടെ  കടന്നു കയറ്റം പ്രബലമാണ്. കേരളത്തിലെ  ഭീകരതയുടെ അടിവേരുകള്‍ പാകിസ്ഥാനിലാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണ്‍ കുമാര്‍ സിന്‍ഹ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. 

ഇന്ന് കാശ്മീര്‍ കഴിഞ്ഞാല്‍  ഭീകരതയ്‌ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു . പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്റ്റ്‌സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് (ഐസിഎഎസ്എസ്) എന്ന സ്ഥാപനത്തിന്റെ മേധാവി അബ്ദുള്ള ഖാന്‍ ആണ്.   വിലായത്ത് -ഇ-ഹിന്ദ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിച്ചതായി സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്.  പച്ച വെളിച്ചം എന്ന പേരില്‍ പോലീസ് സേനയില്‍ തീവ്രവാദി ശക്തികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുകയും തീവ്രവാദ ശക്തികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്ന് ബി ജെ പി ആരോപിക്കുന്നു. .  

കേരളത്തിലെ ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് വര്‍ഷങ്ങളായി ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും അതംഗീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. അഖില, അപര്‍ണ, അനുജ, നിമിഷ തുടങ്ങി നിരവധി ഹിന്ദു യുവതികള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇരകളായി നരകയാതന അനുഭവിക്കുന്നു. ചേകന്നൂര്‍ മൗവലിയുടെ ഇന്നും തെളിയാത്ത കൊലപാതകം, പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടല്‍, മലപ്പുറം ജില്ലയിലെ തീയേറ്റര്‍ ഷാപ്പ് കത്തിക്കലുകള്‍, കടലുണ്ടി കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ 100 പൈപ്പ് ബോംബുകള്‍, വാഗമണ്‍ സിമി ക്യാമ്പ്, മാറാട് കലാപം തുടങ്ങി  ജിഹാദി പ്രവര്‍ത്തനങ്ങള്‍  നിരവധിയുണ്ട്., ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ പാലക്കാട്ടെ ശ്രീനിവാസന്‍ കൊലപാതകങ്ങളിലും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം വിളിയിലും വരെ എത്തി നില്‍ക്കുന്നു എന്നത് അതി ഭീകരമാണ്. ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ നേതൃത്വങ്ങള്‍ ആണ്.  

ഈ സംഘടനകള്‍ തീവ്രവാദി സംഘടനകള്‍ തന്നെയാണെന്ന്   മന്ത്രിയായിരുന്നപ്പോൾ   എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്..   അതി ഭീകരവും അതി നിഗൂഢവുമാണ് കേരളത്തിലെ ജിഹാദി തീവ്രവാദികളുടെ പ്രവര്‍ത്തനം. ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ ഭീകരതയുടെ  നീരാളിപ്പിടുത്തം ഇനിയും  കേരളം  തിരിച്ചറിഞ്ഞിട്ടില്ല.  എന്നാൽ  മലയാളി പൊതുസമൂഹവും കേരള സര്‍ക്കാരും പ്രതികരിക്കാറില്ല.  ഏതാനും വർഷങ്ങൾക്ക് മുമ്പ് കളമശേരിയിൽ നടന്ന ബോംബ് സ്ഫോടനം പോലും കേരള സർക്കാർ ഒതുക്കി. ഇതിൽ പ്രതിയായ മാർട്ടിന് ആരാണ് പരിശീലനം നൽകിയതെന്ന് പോലീസ് പറഞ്ഞിട്ടില്ല. എന്നാൽ വിദേശത്ത് നിന്നും പരിശീലനം ലഭിച്ചുവെന്ന് പോലീസ് പറയുമ്പോൾ അക്കാര്യം വ്യക്തമാണ്. മാർട്ടിന്റെ സാമ്പത്തിക ശ്രോതസും  പോലീസ് അന്വേഷിച്ചു. . കളമശേരിയിൽ ക്രൈസ്തവ വിശ്വാസികൾ നടത്തുന്ന ഒരു സമ്മേളനത്തിന്  ബോംബ് വയ്ക്കാൻ ഏതായാലും വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കണമെന്നില്ല. അപ്പോൾ മാർട്ടിൻ ആരുടെയോ ഉപകരണമാണ് എന്ന് വ്യക്തമാണ്. ഇക്കാര്യമാണ് പോലീസ് കൃത്യമായി അന്വേഷിക്കുന്നത്. തനിക്ക് സംഘടനയോടുള്ള എതിർപ്പ് കാരണമാണ് ബോംബ് വച്ചതെന്ന് മാർട്ടിൻ പറഞ്ഞത് പോലീസ് വിശ്വസിച്ചിട്ടില്ല.

 എലത്തൂർ  ട്രെയിൻ തീവയ്പ്പ്  ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇതാണ് കേരള സർക്കാരിനുള്ള ആത്മാർത്ഥത. 

എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുക ചെറിയ സംഭവമല്ല. അതും കേരള ഹൈക്കോടതിയെ.സുപ്രീം കോടതി ഇത്തരം ഒരു പരാമർശം നടത്തിയതോടെ മോശമായത് കേരളത്തിന്റെ യശസാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കും; പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (1 minute ago)

കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിക്ക് കത്തയച്ചു ; രണ്ട് ദിവസമായിട്ടു  (9 minutes ago)

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി  (34 minutes ago)

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആര  (38 minutes ago)

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു; സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്  (40 minutes ago)

തെക്കൻ കേരള തീരത്ത് മണിക്കൂറിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യത; ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല  (46 minutes ago)

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സിപിഎം  (1 hour ago)

5 ദിവസത്തേക്കുള്ള പ്രവചനം  (1 hour ago)

Kannur-Collector കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി;  (2 hours ago)

SYRIA സിറിയന്‍ സേന തോറ്റോടി  (2 hours ago)

ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവും...ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി....  (2 hours ago)

Alappuzha Beach ആദ്യ സംഭവമെന്ന് നാട്ടുകാർ  (2 hours ago)

ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി  (2 hours ago)

Hezbollah മഹത്തായ വിജയമെന്ന് നയിം ഖാസിം  (2 hours ago)

Malayali Vartha Recommends