ആലപ്പുഴ ബീച്ചിൽ ഒരു കൂറ്റൻ തിമിംഗലത്തിന്റെ ജഡം..ദിവസങ്ങളുടെ പഴക്കം ഇതിനുണ്ട്..നിരവധി ആളുകളാണ് കാണായിട്ട് വന്നിരിക്കുന്നത്.. 28 വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ തീരത്ത് ഇത്തരത്തിൽ അടിയുന്നത്...
ആലപ്പുഴ ബീച്ചിൽ ഒരു കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു .വിജയ് ബീച്ച് പാർക്കിന്റെ വടക്ക് ഭാഗത്തായിട്ടാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത് , ഇന്ന് അതിരാവിലെയാണ് ഇത്തരത്തിൽ ഒരു കൂറ്റൻ തിമിംഗലം കരക്കടിഞ്ഞത് , രാവിലെ ഇത് വഴി നടക്കാൻ പോകുന്ന ആളുകളാണ് ഈ തിമിംഗലത്തിന്റെ ജഡം കണ്ടു പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിക്കുന്നത് . ഏതായാലും പോലീസും നഗരസഭാ അധികൃതരും ഒക്കെ തന്നെ എത്തിയിട്ടുണ്ട് .നന്നായി പഴുകിയ നിലയിലുള്ള തിമിംഗലത്തിന്റെ ജഡം ആണ് കരക്കടിഞ്ഞത് .
അതുകൊണ്ട് തന്നെ ദിവസങ്ങളുടെ പഴക്കം ഇതിനുണ്ട് . വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തേണ്ടതുണ്ട് . ഇത് പ്രത്യേക ഇനത്തിൽ പെട്ടതായത് കൊണ്ട് തന്നെ , തിമിഗലങ്ങൾ സാധാരണ കരക്കടിയുമ്പോൾ വനം വകുപ്പ് എത്തി പരിശോധന നടത്തി , പോസ്റ്റ്മോർട്ടം അടക്കം നടത്തിയതിന് ശേഷം മാത്രമേ ഇത് സംസ്ക്കരിക്കാനും ഇവിടെ നിന്നും മാറ്റാനും സാധിക്കുകയുള്ളു . വളരെ അപൂർവമായിട്ടുള്ള കാഴ്ചകൾ കാണാൻ സമീപത്തുള്ളവരും ഇതറിഞ്ഞും നിരവധി ആളുകളാണ് കാണായിട്ട് വന്നിരിക്കുന്നത് . പരിസരവാസികൾ പറയുന്നത് , രാവിലെ മുതൽ തന്നെ ദുർഗന്ധം ഉണ്ടായിരുന്നു എന്താണെന്ന് കണ്ടെത്താൻ സാധിച്ചില്ല ,
പിന്നീട് ആണ് തിമിംഗലത്തിന്റെ ജഡമെന്ന് കണ്ടെത്തിയത് ,സാധാരണ ഈ മേഖലയിൽ ഡോൾഫിനൊക്കെ ഇത്തരത്തിൽ കരക്കടിയാറുണ്ട് , എന്നാൽ ചെറുതായതിനാൽ തന്നെ സമീപവാസികൾ കുഴിയെടുത്ത് മൂടാറാണ് പതിവ് ,വലുതാണെങ്കിൽ ജെ സി ബി എടുത്ത് കുഴിയെടുത്ത് മൂടുന്നതാണ് പതിവ് . ഇതിപ്പോൾ 28 വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ തീരത്ത് ഇത്തരത്തിൽ കൂറ്റൻ തിമിംഗലം കരക്കടിയുന്നത്. റാന്നിയിൽ നിന്നുള്ള വനം വകുപ്പ് സംഘമാണ് അവിടെ എത്തുന്നത് , അതിന് ശേഷം കൃത്യമായി പരിശോധന നടത്തിയതിന് ശേഷമാണ് നഗരസഭ അധികൃതരുടെ കൂടി സമ്മതത്തോടെ അതിനെ അടക്കം ചെയ്യുന്നത് .
തിമിംഗലത്തെ കടലിൽനിന്ന് പുറത്ത് കരയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെയേറെ കടമ്പകൾ മറികടക്കേണ്ട കാര്യമാണ് .
https://www.facebook.com/Malayalivartha