തെക്കൻ കേരള തീരത്ത് മണിക്കൂറിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യത; ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല
തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
01/12/2024 മുതൽ 03/12/2024 വരെ: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
01/12/2024 മുതൽ 03/12/2024 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
തമിഴ്നാട് (തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പട്ട്, വില്ലുപുരം,പുതുച്ചേരി), ആന്ധ്രാപ്രദേശ് ( തിരുപ്പതി, നെല്ലൂർ) തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് (29/11/2024) വൈകുന്നേരത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗത വർധിച്ച് അതിശക്തമായ കാറ്റായി മാറാൻ സാധ്യത. തമിഴ്നാട് (തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പട്ട്, വില്ലുപുരം,പുതുച്ചേരി, ഗൂഡല്ലൂർ, മയിലാടുംതുറൈ, നാഗപ്പട്ടിണം), ആന്ധ്രാപ്രദേശ് (തിരുപ്പതി, നെല്ലൂർ, പ്രകാശം) തീരപ്രദേശങ്ങളിൽ നവംബർ 30 രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും വേഗത കൈവരിക്കുകയും തുടർന്ന് ക്രമേണ കാറ്റിന്റെ വേഗത കുറയാനും സാധ്യത.
വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി, അതിനോട് ചേർന്ന തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് (29/11/2024) വൈകുന്നേരത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗത വർധിച്ച് അതിശക്തമായ കാറ്റായി മാറാൻ സാധ്യത. നവംബർ 30 രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും വേഗത കൈവരിക്കുകയും തുടർന്ന് ക്രമേണ കാറ്റിന്റെ വേഗത കുറയാനും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha