ഒരിക്കലും നമ്മൾ മറന്നു പോകരുതാത്ത രണ്ട് കാഴ്ചകൾ !! സിദ്ധാർത്ഥൻ എന്ന മകനേയും നവീൻ ബാബു എന്ന അച്ഛനെയും മറവിയുടെ കരിമ്പടം കൊണ്ട് പുതയ്ക്കപ്പെടാതിരിക്കാൻ ഇടയ്ക്കെങ്കിലും ഈ ചിത്രങ്ങൾ നമ്മൾ കണ്ടുക്കൊണ്ടേയിരിക്കണം; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ഒരിക്കലും നമ്മൾ മറന്നു പോകരുതാത്ത രണ്ട് കാഴ്ചകൾ !! സിദ്ധാർത്ഥൻ എന്ന മകനേയും നവീൻ ബാബു എന്ന അച്ഛനെയും മറവിയുടെ കരിമ്പടം കൊണ്ട് പുതയ്ക്കപ്പെടാതിരിക്കാൻ ഇടയ്ക്കെങ്കിലും ഈ ചിത്രങ്ങൾ നമ്മൾ കണ്ടുക്കൊണ്ടേയിരിക്കണം. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരിക്കലും നമ്മൾ മറന്നു പോകരുതാത്ത രണ്ട് കാഴ്ചകൾ !! സിദ്ധാർത്ഥൻ എന്ന മകനേയും നവീൻ ബാബു എന്ന അച്ഛനെയും മറവിയുടെ കരിമ്പടം കൊണ്ട് പുതയ്ക്കപ്പെടാതിരിക്കാൻ ഇടയ്ക്കെങ്കിലും ഈ ചിത്രങ്ങൾ നമ്മൾ കണ്ടുക്കൊണ്ടേയിരിക്കണം. എന്നിട്ട് ഉറക്കെ വിളിച്ചുപ്പറയണം പ്രബുദ്ധ കേരളം എന്ന ആട അലങ്കാരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച ഈ നാട്ടിൽ നടന്ന ഏറ്റവും കൊടിയ, മൃഗീയമായ രണ്ട് അരും കൊലകൾ ആയിരുന്നു അവയെന്ന് !! ജീവിതത്തിന്റെ പകുതിയോളം താൻ കൊണ്ട വെയിലിന്റെ തണലിൽ മകനെ പോറ്റി വളർത്തിയ ഒരു അച്ഛന്റെ ഹൃദയം തകർന്നുള്ള ഇരിപ്പാണ് ആദ്യ ചിത്രം. അച്ഛനെന്ന നന്മമരത്തിന്റെ തണൽ, അദ്ദേഹം നല്കിയ സ്നേഹശീതളിമ പൊടുന്നനെ നഷ്ടമായ വേദനയിൽ ഉള്ളുപ്പിടഞ്ഞു പൊള്ളിയടർന്ന ഒരു മകളുടെ ചിത്രമാണ്
രണ്ടാമത്തേത്..കൂടെ പഠിച്ച, അത് വരേയ്ക്കും ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കൂടെ കഴിഞ്ഞ സഹപാഠിയെ തരിമ്പും ദയയില്ലാതെ മൂന്ന് നാൾ ഇഞ്ചിഞ്ചായി കൊന്ന് തിന്ന നരഭോജികൾ. അവറ്റകൾ പിടിച്ച കൊടിക്ക്, അവറ്റകൾ മദിച്ചും കൊലവിളി നടത്തിയും വിഹരിച്ച ആ പ്രസ്ഥാനത്തിന് നമ്മൾ വിളിച്ച പേര് എസ് എഫ് ഐ എന്നായിരുന്നു. ഒരു കുഞ്ഞിനെ പച്ചയ്ക്ക് ഭക്ഷിച്ച നരഭോജികൾക്ക് എല്ലാ വിധ ഒത്താശയും പിന്തുണയും നല്കിയ ചെരുപ്പിടാത്ത നേതാവും ആ അരും കൊലയെ വഴി തിരിച്ചുവിടാൻ വേണ്ടി പതിവ് അവിഹിത ക്യാപ്‌സ്യൂൾ വിളമ്പിയ നെറികെട്ട സൈബർ വെട്ടുക്കിളിക്കൂട്ടവും.
ഒന്നും മറക്കരുത് നമ്മൾ പിന്നീട് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്ന് വന്ന യമ കിങ്കരി ഒരു മനുഷ്യനെ നിർദാക്ഷിണ്യം മരണത്തിലേയ്ക്ക് തള്ളി വിടുന്ന മർഡർ പ്ലാൻ കണ്ട് പകച്ചുപ്പോയ നാട്. ആ മനുഷ്യൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനം തന്നെ ആ യമകിങ്കരിയെ വെളുപ്പിക്കാൻ മുന്നിൽ നിന്നതും ഒരേ സമയം ഇരയ്ക്കും വേട്ടക്കാരിക്കും ഒപ്പം നിന്ന് ഇരവാദപ്രത്യയശാസ്ത്രം എന്തെന്ന് കാണിച്ചതും നമ്മൾ കണ്ടു. ആ പ്രസ്ഥാനത്തെ നമ്മൾ വിളിച്ച പേര് സിപിഎം എന്നായിരുന്നു. സിദ്ധാർത്ഥൻ എന്ന പയ്യന്റെ എത്രയോ സ്വപ്നങ്ങളും ഹൃദയ മന്ത്രണങ്ങളും സ്വകാര്യതകളും
ഏറ്റുവാങ്ങിയ അവന്റെ കൊച്ചു കട്ടിലിൽ ഇരിക്കുന്ന ആ അച്ഛന്റെ ഹൃദയതാപം, അതിന്റെ പൊള്ളൽ, പുത്രദുഃഖം കൊണ്ട് ആർത്തയായി ഇന്നും കരയുന്ന ആ അമ്മയുടെ ശാപാഗ്നി അതിൽ നിന്നും എങ്ങനെ രക്ഷപ്പെടും ആ കാപാലകന്മാർ. താത വിയോഗത്തിന്റെ കടലാഴി നെഞ്ചിൽ പേറിക്കൊണ്ട്. എങ്കിലും അവിടെ അദൃശ സാന്നിധ്യമായി നില്ക്കുന്ന അച്ഛന്റെ തപ്ത വിശ്വാസങ്ങൾ ആ മകൾ കേട്ടിരിക്കും. പ്രാണൻ പറിഞ്ഞു പോകുമ്പോൾ അവരെ ഒന്ന് കാണുവാൻ കഴിഞ്ഞെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു കരഞ്ഞ നിശ്വാസങ്ങൾ ആ മകളോട് പറഞ്ഞിരിക്കും ഈ നെറികെട്ട പ്രസ്ഥാനത്തെ വിശ്വസിച്ചത് തെറ്റായി പോയല്ലോ മോളെ എന്ന്.
കൂടെ നിന്ന് ഒറ്റിയ കൂട്ടുകാരെ ഓർത്താണ് അച്ഛാ ഞാൻ ഏറെയും കരഞ്ഞത് എന്ന് സിദ്ധാർത്ഥൻ അവന്റെ അച്ഛനോട് നിശബ്ദമായി പറഞ്ഞത് പോലെ ആ അച്ഛനും മകളോട് പറഞ്ഞിട്ടുണ്ടാവുക കൂടെ നിന്ന് ഒറ്റിയ ഒരു നെറികെട്ട സിസ്റ്റത്തിന്റെ കാര്യമാവും . എന്ത് പറഞ്ഞായിരിക്കും ആ അച്ഛനും മകളും ആ രണ്ട് ആത്മാക്കളെ ആശ്വസിച്ചിട്ടുണ്ടാവുക??
https://www.facebook.com/Malayalivartha