നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍
നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ . നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും. അഞ്ചുമുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി .
അതേസമയം തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് അനര്‍ഹരെന്ന് കണ്ടെത്തിയ അര ലക്ഷത്തിലധികം കാര്‍ഡ് ഉടമകളെ മുന്‍ഗണനവിഭാഗത്തില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി.
ഇവര്‍ക്ക് ഇനിമുതല്‍ വെള്ളക്കാര്‍ഡായിരിക്കും അനുവദിക്കുക. റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 4337 പേരുടെ നീല കാര്‍ഡുകളും വെള്ളക്കാര്‍ഡിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്താക്കിയവര്‍ക്ക് പകരം അര്‍ഹതയുള്ളവരുടെ അപേക്ഷകള്‍ പരിഗണിച്ച് വരുംദിവസങ്ങളില്‍ മുന്‍ഗണന വിഭാഗത്തിലുള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
അപേക്ഷക്കുള്ള അവസാന തീയതി ഡിസംബര്‍ 10. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍
വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അതേസമയം ഓണക്കാലത്ത് സര്‍ക്കാറിന്റെ സൗജന്യ ഓണക്കിറ്റ് കൈപ്പറ്റാത്ത മഞ്ഞ കാര്‍ഡുകാര്‍ക്കെതിരെയും അന്വേഷണം ഭക്ഷ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കിറ്റ് കൈപ്പറ്റാത്തതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരും
അനര്‍ഹരുമാണ് കിറ്റ് കൈപ്പറ്റാത്തതില്‍ ഭൂരിഭാഗമെന്നുമാണ് ഭക്ഷ്യ വകുപ്പ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha