വിമാനം തകരുമ്പോൾ...! അടിയന്തര സിഗ്നൽ നിലവിളിച്ചത് 3 മണിക്കൂർ വിമാനത്താവളത്തിൽ കണ്ടത്..!
വിമാന അപകടമുണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി) സിഗ്നലാണ് ലഭിച്ചത്. മൂന്ന് മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വിമാനത്താവളത്തിന് സമീപത്ത് നിന്ന് ലഭിച്ച എമർജൻസി സിഗ്നൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. വിമാന അപകടമുണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി) സിഗ്നലാണ് ലഭിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് സംഭവം.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്മിറ്ററാണ് ഇഎൽടി. വിമാനം തകർന്ന് വീഴുന്നത് ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വയം സിഗ്നൽ പുറപ്പെടുവിക്കും. കോക്ക്പിറ്റിലെ സ്വിച്ച് ഉപയോഗിച്ച് പൈലറ്റിനും ഈ സിഗ്നൽ നൽകാൻ കഴിയും. നാഗ്പൂരിലെ വിമാനത്താവളത്തിന് അടുത്തുള്ള ഹിംഗന പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൊഹ്ഗാവ് സിൽപിക്ക് സമീപത്തെ എയർ ട്രാഫിക് കൺട്രോളിലാണ് ഇഎൽടി സിഗ്നൽ തിരിച്ചറിഞ്ഞത്.
രാത്രി 7:30 ന് പൊലീസിന് സിഗ്നൽ സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. തെരച്ചിൽ നടത്താൻ പൊലീസ് സംഘം സ്ഥലത്തെത്തി. വിമാനം തകർന്നതിന്റെ ഒരു സൂചനയും കണ്ടെത്താനായില്ല. രാത്രി 10.30 വരെ തെരച്ചിൽ തുടർന്നു. സാങ്കേതിക തകരാർ കാരണം വന്ന സിഗ്നലാണോ അതോ ശരിക്കും ഏതെങ്കിലും വിമാനത്തിന് അപകട സൂചനകളുണ്ടായിരുന്നോ എന്നത് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മോശം കാലാവസ്ഥയിൽ വിമാനസർവീസുകൾ നിറുത്തിവയ്ക്കുന്നതായി ഇൻഡിഗോ എയർലൈൻസ്. ചെന്നൈയിൽ നിന്നുള്ള എല്ലാ സർവീസുകളും നിറുത്തിവച്ചതായി ഇൻഡിഡോ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് തീരുമാനമെന്നും, കാലാവസ്ഥ പൂർവസ്ഥിതിയിലാകുന്ന മുറയ്ക്ക് സർവീസുകൾ പുനസ്ഥാപിക്കുമെന്നും എക്സിൽ പങ്കുവച്ച വാർത്താക്കുറിപ്പിൽ ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്ക് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കണമെന്നും യാത്രക്കാരോട് ഇൻഡിഗോ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha