വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റില്‍ ചാടി വയോധികന്‍ മരിച്ചു....
വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റില്‍ ചാടി വയോധികന്‍ മരിച്ചു. മാരാത്ത് കുന്ന് ഉന്നതിയിലെ തൊട്ടേക്കാട് 73 വയസുളള ചന്ദ്രനാണ് ജീവനൊടുക്കിയത്.
ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് ഉന്നതിയിലെ കൊച്ചു വീട്ടില്‍ ഏകനായി താമസിച്ച് വരികയായിരുന്നു. ആദ്യകാലങ്ങളില്‍ റെയില്‍വേയുടെ മണ്ണ് കരാര്‍ തൊഴിലാളിയായിരുന്നു ചന്ദ്രന്‍. കയറില്‍ കുരുക്കിട്ടശേഷമാണ് കിണറ്റിലേക്ക് ചാടിയത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു.
വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha