കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്...സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്...പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത... ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു...
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തുലാവര്‍ഷം ഒക്ടോബറില്‍ വരവറിയിച്ചെങ്കിലും ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനമാകെ മഴ ശക്തമായിരുന്നില്ല. എന്നാല്‍ പുതുച്ചേരി തീരം തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
ഇപ്പോൾ കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു. ഇടവിട്ട് മഴ കനക്കുകയാണ്.പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആറാട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അവധി ദിനമായിരുന്നിട്ടും ശബരിമലയിൽ തിരക്ക് കുറവാണ്. നടതുറപ്പ് സമയത്ത് വലിയ നചപ്പന്തൽ തിങ്ങി നിറഞ്ഞ് ഭക്തരുണ്ടായിരുന്നെങ്കിലും അഞ്ച് മണിയോടെ എല്ലാവരും പടി കയറി. പിന്നാലെ ക്യൂ ഇല്ലാതെയാണ് ദർശനം പുരോഗമിക്കുന്നത്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ 18,216 പേരാണ് ദർശനം നടത്തിയത്.
ഡിസംബര്‍ ആദ്യവാരം ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.ഇതിനെ തുടര്‍ന്ന് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെലോ അലർട്ട് ആയിരിക്കും.
https://www.facebook.com/Malayalivartha