സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍...പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചു...
പാലക്കാട് തിരഞ്ഞെടുപ്പിന് പിന്നാലെ പല കോണുകളിൽ നിന്നും പൊട്ടിത്തെറി വർധിക്കുകയാണ് . അത് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം കാണാനായിട്ട് സാധിക്കും . വാശിയേറിയ മത്സരമായിരുന്നു പാലക്കാട് നടന്നത് . എന്നിട്ടും ഒന്നും അവസാനിച്ചിട്ടില്ല . ഇപ്പോൾബിജെപിയില് നിന്നും വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍.
കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. തുര്ന്നങ്ങോട്ട് കൊലവിളി മുദ്രവാക്യം വിളിയായി മാറുകയാണ്.
പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാര സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താന്‍ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട്, യഥാര്‍ത്ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha