പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ, നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നത്... പൊളിച്ചടുക്കി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍...
കുറച്ചു കാലമായി പാർട്ടിയിൽ നടക്കുന്ന പൊട്ടിത്തെറികൾക്കൊന്നും ഒരു കുറവുമില്ല . ഇടത് പക്ഷത്തിൽ ആണെങ്കിൽ ഇ പി ജയരാജൻ ആണ് ഇര . അദ്ദേഹത്തിനെതിരെ പാർട്ടി തന്നെ മുഴുവനായും തിരിയുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . സി.പി.എമ്മില്‍ നിന്നും ഇനിയും നേതാക്കള്‍ ബി.ജെ.പിയിലേക്കെത്തുമെന്നുംതെക്കന്‍ കേരളത്തില്‍ നിന്നും ഉന്നതനായ നേതാവിന്റെ മകന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ തന്നോട് ചര്‍ച്ച നടത്തിയെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് വരുന്നതിനായി നിരവധിയാളുകള്‍ തയ്യാറായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മാറോളി ഘട്ടില്‍ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവര്‍.തെക്കന്‍ കേരളത്തിലെ ഉന്നതനായ ഒരു നേതാവിന്റെ മകന്‍ ഈ കാര്യം തന്നോട് ഫോണില്‍ സംസാരിച്ചു.. ആരും വന്നാലും സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. കണ്ണൂരിലെ മണ്ണ് മുന്നൂറിലേറെ ബലിദാനികളുള്ളതാണ്. സി.പി.എമ്മാണ് ഇവരെയൊക്കെ സൃഷ്ടിച്ചത്.
ചെങ്കൊടി പിടിച്ച ആരു വന്നാലും പൊളിച്ചടുക്കി കൊണ്ടുപോവുക തന്നെ ചെയ്യും ഇതു ശോഭാ സുരേന്ദ്രന്റെ മിടുക്കല്ല. താന്‍ പിടിച്ച താമര ചിഹ്നമുള്ള കൊടി കണ്ടാണ് മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.താന്‍ നിലവാരമില്ലാത്തയാളാണെന്നാണ് ഇ.പി. ജയരാജന്‍ പറയുന്നത്. പാര്‍ട്ടിയില്‍ ചേരാനായി പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നതെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ കോട്ടയായ വയലാറിലും പുന്നപ്രയിലും താമര ചിഹ്നത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പതിഞ്ഞത്. ആലപ്പുഴയില്‍ നിന്നും ഇപ്പോള്‍ വന്ന ഒരു നേതാവ് മാത്രമല്ല സി.പി.എമ്മില്‍ നിന്നും ഒഴുക്കുണ്ടാവുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂരിലെ ഒരു മണ്ഡലവും പാര്‍ട്ടിക്ക് ബാലികേറാ മലയല്ല. വെറും രണ്ടു ശതമാനം വോട്ടുള്ള ത്രിപുരയില്‍ അധികാരം പിടിക്കാമെങ്കില്‍ 20 ശതമാനം വോട്ടുയര്‍ത്തിയ കേരളത്തിലും അതു സാധ്യമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ 23 എം.എല്‍.എമാര്‍ ബി.ജെ.പിയുടെ പ്രതിനിധികളായി കേരള നിയമസഭയിലുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha