Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഛത്തീസ്ഗഡിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകി... ഭർത്താവ് ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു... ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു...ഗുരുതര പരിക്ക്...


ഇസ്രായേൽ ഭയക്കുന്ന ഒരു കാര്യമാണ് ഇറാന്റെ ആണവശേഷി...ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍..ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചു..


എത്ര ടേക്കുകള്‍ക്കും റെഡി... എം.ടി. തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് താനെന്ന് സീമ; അദ്ദേഹം വിശ്വസ്തമായ കൈകളിലേ കഥാപാത്രങ്ങളെ ഏല്‍പിക്കുകയുള്ളൂ


മറക്കില്ല ആ മഹാപ്രതിഭയെ... മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ വേദനിച്ച് കേരളം; ഇന്ന് വൈകിട്ട് നാല് മണി വരെ പൊതുദര്‍ശനം; പ്രിയപ്പെട്ട എംടിയെ വീട്ടിലെത്തി കണ്ട് മോഹന്‍ലാല്‍


മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി

02 DECEMBER 2024 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍... ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍

പട്ടാള ക്യാമ്പിൽ കയറി പോലീസ്...! വിഷ്ണുവിന്റെ അവസാന വോയിസ് ക്ലിപ്പ് പുറത്ത്...! സൈനികൻ ഉടൻ എത്തും

എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു...

കോഴിക്കോട് കൊയിലാണ്ടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു....

കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

2022ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുള്‍പ്പെടെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വീടുകളില്‍ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് പങ്കാളിയായി.

കാര്‍സ്നെറ്റ് ശൃംഖലയില്‍ ഉള്‍പ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് ഈ റിപ്പോര്‍ട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോര്‍ട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് വലിയ ഭീഷണിയായി തന്നെ നിലനില്‍ക്കുന്നതായാണ് കാണുന്നത്.

കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്), കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്ക് (കാര്‍സ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആര്‍ പ്രതിരോധം ശക്തമാക്കിയത്. എഎംആര്‍ പ്രതിരോധം വിലയിരുത്തുന്നതിന് 9 ജില്ലകളിലെ 21 ലാബുകളില്‍ നിന്നും 13 ജില്ലകളിളെ 51 ലാബുകളായി, ലബോറട്ടറികളുടെ ശൃംഖല ഘട്ടം ഘട്ടമായി വികസിച്ചു. ആന്റിമൈക്രോബിയല്‍ ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.

2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള എഎംആര്‍ ഡേറ്റയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 11 ജില്ലകളില്‍ നിന്നുള്ള 34 നിരീക്ഷണ ലബോറട്ടറികളാണ് ഡേറ്റ സമര്‍പ്പിച്ചത്. 45,397 മുന്‍ഗണനാ രോഗകാരികളുടെ ആന്റിമൈക്രോബയല്‍ സസെപ്റ്റിബിലിറ്റി (എ.എസ്.ടി.) സംവേദ്യത ഡേറ്റയും ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോഗ്രാം തയ്യാറാക്കുന്നതിനായി രാജ്യത്തിലാദ്യമായി ഹബ്ബ് ആന്റ് സ്പോക്ക് മോഡല്‍ ഫോര്‍ എഎംആര്‍ സര്‍വൈലന്‍സ് കേരളം ആരംഭിച്ചിരുന്നു. രാജ്യത്ത് കേരളത്തില്‍ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലയിലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാര്‍ഗരേഖ ഇന്നലെ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ശക്തമായ ഹബ്ബ് ആന്റ് സ്പോക്ക് എഎംആര്‍ സര്‍വൈലന്‍സിലൂടെ അടുത്ത വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കും.

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികളും ബ്ലോക്ക് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഈ വര്‍ഷം കുറവുണ്ടായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Chandigarh ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (5 minutes ago)

സൗദിയിൽ ഈ വർഷം വധശിക്ഷകളുടെ എണ്ണം മുൻ വർഷത്തേക്കാൾ ഉയരും, കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേരുടെ കൂടി ശിക്ഷവിധി നടപ്പാക്കി, രാജ്യത്ത് വധശിക്ഷകൾ വർദ്ധിക്കുന്നതിന് പിന്നിൽ ഈ 2 കാരണം...!!!  (32 minutes ago)

ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല; അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്; അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (38 minutes ago)

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നത്; അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (48 minutes ago)

മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായതിൽ എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ നൽകിയ സംഭാവനകൾ വളരെ വലുതാണ്; അനുശോചനമറിയിചത്ത മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (52 minutes ago)

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കടുപ്പിച്ച് കുവൈത്ത്, എല്ലാ ഗവർണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍, വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും...!!  (1 hour ago)

യാത്രാവിമാനം തകർന്ന് 39 പേർ മരിച്ച സംഭവം; നടുക്കുന്ന വിവരങ്ങൾ പുറത്ത്  (1 hour ago)

ISRAEL പാകിസ്ഥാനോ ചൈനയോ റഷ്യയോ അല്ല,  (1 hour ago)

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍... ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍  (2 hours ago)

പട്ടാള ക്യാമ്പിൽ കയറി പോലീസ്...! വിഷ്ണുവിന്റെ അവസാന വോയിസ് ക്ലിപ്പ് പുറത്ത്...! സൈനികൻ ഉടൻ എത്തും  (2 hours ago)

മുഫാസ എന്ന ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ആദ്യദിന കളക്ഷന്‍ പത്തു കോടി  (2 hours ago)

എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍  (2 hours ago)

കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു...  (2 hours ago)

കനത്ത മൂടല്‍മഞ്ഞ് ... ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍  (3 hours ago)

ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. ...  (3 hours ago)

Malayali Vartha Recommends