പഴുതടച്ച കേസ് ഡയറി പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി...ഇന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കും...ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍, ധൃതിപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു..
എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതോടെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ‘ഉറക്കമുണർന്നു’. പ്രവർത്തിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായിട്ട് . എന്നാൽ ഇപ്പോൾ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പഴുതടച്ച കേസ് ഡയറി പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി.
കേരളമാകെ കോളിളക്കമുണ്ടാക്കിയ കേസില്‍ എ.ഡി.എമ്മിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കൊലപാതകമാണെന്ന സാധ്യത പരിഗണിക്കാതെയാണ് കേസ് ഡയറി തയ്യാറാക്കിയതെന്നാണ് വിവരം.കേസ് ഡയറി ഡിസംബര്‍ മൂന്നിന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തിലെ എസിപി ടി കെ രത്‌നകുമാര്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി തുടങ്ങിയവര്‍ ഇതിനായി ഏറണാകുളത്തേക്ക് പോയിട്ടുണ്ട്.
ഹൈക്കോടതി അന്വേഷണ സംഘത്തോട് ഡിസംബര്‍ ആറാം തീയതിക്കകം കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ വീണ്ടും ചോദ്യം ചെയ്തതുള്‍പ്പെടെ ധൃതിപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു നവീന്‍ ബാബു ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയതായി പറയുന്ന മുനീശ്വരന്‍ കോവില്‍ പരിസരത്തെയടക്കം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത തുടരുന്നതിനാലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകം ആണോ എന്നുസംശയം ഉണ്ടെന്നാണ് കുടുംബം കോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചത് . ഈ സാഹചര്യത്തിലാണ് സത്യം പുറത്തുവരാന്‍, സിബിഐ അന്വേഷണം തേടി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha