ലിജീഷിനെ പോലീസ് തൂക്കിയതും മക്കളും ഭാര്യയും നാടുവിട്ടു..!തെളിവെടുപ്പിന് വരുമ്പോൾ ചൂലിനടിച്ച് പുറത്താക്കും
വളപട്ടണത്തെ അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആള്‍ ലിജീഷാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അഷറഫിന്റെ വീടിനോട് ചേര്‍ന്നാണ് ലിജീഷിന്റെ വീട്. നാട്ടില്‍ സാധുവായ ഇയാളുടെ മോഷണ വിവരം അറിഞ്ഞ് സ്വന്തം വീട്ടുകാരും ഞെട്ടലിലാണ്. കുടുംബത്തിന് ആഘാതം താങ്ങാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടുകാര്‍ക്ക് പോലും സംശയത്തിന് ഇടനല്‍കാത്ത വിധത്തിലായിരുന്നു ഇയാളുടെ ഇടപെടലുകള്‍.
അഷ്റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയശേഷം അയല്‍ക്കാരനായ ലിജേഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായാണ്. കവര്‍ച്ചയ്ക്കുശേഷം രണ്ട് വെള്ളസഞ്ചികളിലും ഒരു പ്ലാസ്റ്റിക് അരിച്ചാക്കിലുമായിട്ടാണ് പണവും സ്വര്‍ണവും 30 മീറ്റര്‍ പുറകിലുള്ള വീട്ടിലേക്ക് ലിജീഷ് കൊണ്ടുപോയത്. ഒരു സഞ്ചിയില്‍ ആഭരണങ്ങളും മറ്റൊരു സഞ്ചിയിലും ചാക്കിലുമായി പണവും നിറച്ച് തലച്ചുമടായിട്ടാണ് വീട്ടിലെത്തിച്ചത്.
ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുമ്പുകട്ടിലിന്റെ അടിഭാഗത്ത് ഇരുമ്പ് പട്ടകളും ഷീറ്റും കൊണ്ടുണ്ടാക്കിയ രഹസ്യ അറയിലേക്ക് അവ അടുക്കിവെച്ചു. വര്‍ഷങ്ങള്‍ക്കുമുന്നേ ഇത്തരത്തിലുള്ള ഇരുമ്പറ ഉണ്ടാക്കിയതായും അറയെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്നും ലിജീഷ് പറഞ്ഞു. ആ കട്ടിലിലാണ് ലിജീഷ് കിടന്നുറങ്ങാറ്. ജോലി സംബന്ധമായ ഉപകരണങ്ങളും മറ്റുമാണ് മുറി നിറയെ ഉണ്ടായിരുന്നത്.
കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്തദിവസം രാവിലെ മോഷണം നടത്തിയ ദിവസം ഉപയോഗിച്ച ടീഷര്‍ട്ടും മുഖാവരണവും വീടിന്റെ മുകളിലെ നിലയിലെ മുറിയില്‍ കൂട്ടിയിട്ട് കത്തിച്ചതായാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ലിജീഷ് അലമാരയും ലോക്കറും നിര്‍മിച്ചുനല്‍കാറുണ്ട്. വെല്‍ഡിങ് അറിയുന്നതുകൊണ്ട് ജനല്‍ക്കമ്പികള്‍ അഴിച്ചെടുക്കാന്‍ പെട്ടെന്ന് സാധിച്ചു. ലോക്കറിന്റെ താക്കോല്‍ സമീപത്തുനിന്ന് ലഭിച്ചെന്നും അന്വേഷണ സംഘത്തോട് പ്രതി പറഞ്ഞു.
ഇയാള്‍ മോഷണത്തിന് ഇറങ്ങിയപ്പോള്‍ വീട്ടുകാരോട് എന്താണ് പറഞ്ഞതെന്നാണ് ഇനി അറിയേണ്ടത്. അതേസമയം വീട്ടുകാരെല്ലാം ഞെട്ടുലിലാണ്. അതേസമയം പണവും ആഭരണങ്ങളും കണ്ടെടുക്കാന്‍ ലിജീഷിന്റെ വീട്ടില്‍ പോലീസ് എത്തുന്നത് ഞായറാഴ്ച രാത്രി 10.10-ന്. അറസ്റ്റുവിവരംകേട്ട് ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞ് ലിജീഷിന്റെ ഭാര്യ വാവിട്ടു കരഞ്ഞു. അമ്മയ്ക്കും കരച്ചിലടക്കാനായില്ല. ലിജീഷിന്റെ രണ്ടുമക്കള്‍ ഒന്നുമറിയാതെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha