കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രതി
കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെക്കൂടി പ്രതിചേര്‍ത്ത് എഫ്‌ഐആര്‍. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ പിന്നീടാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ തെന്നി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളും കൂടുതല്‍ സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്‌ഐആറില്‍ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു.
''ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.'' അപകടത്തില്‍ മരിച്ച പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദീപ് സംസ്ഥാന ഹര്‍ഡില്‍സ് താരമാണ്. രണ്ടാമത്തെ ശ്രമത്തിലാണ് ശ്രീദിപ് മെഡിക്കല്‍ എന്‍ട്രന്‍സിലൂടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha