ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രം ഒഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന് ഏഴ് പേരെ പുറത്താക്കി
തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രം ഒഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന് ഏഴ് പേരെ പുറത്താക്കി. രണ്ടര വയസുകാരിയായ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ച മൂന്ന് പ്രതികളും ഒരാഴ്ച പരിചരിച്ച നാല് ആയമാരെയുമാണ് പുറത്താക്കിയത്. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാര്‍ക്കെതിരെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരും പുറത്താക്കപ്പെട്ട മറ്റുള്ളവരും താത്കാലിക ജീവനക്കാരാണ്.
അജിതയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റു ആയമാര്‍ ഇക്കാര്യം മറച്ചുവെച്ചെു എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും നഖംകൊണ്ട് നുള്ളിയാണ് മുറിവേല്‍പ്പിച്ചത്. ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് ഉള്ളത്. ഇവരെല്ലാം കരാര്‍ ജീവനക്കാരാണ്. പ്രതികളായവര്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്.
അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടെന്നും. ഇതിന്റെ പേരില്‍ കുട്ടിയുടെ ശരീരത്തിലും ജനനേന്ദ്രിയത്തിലും നുള്ളി മുറിവേല്‍പ്പിച്ചെന്നും. എന്നാല്‍ മുറിവുകള്‍ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. ഒരു ദിവസം നാലാമതൊരാള്‍ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ശ്രദ്ധയില്‍പെട്ടത്.
ഇത് മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha