കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...
കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
സേലം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു.ആര്്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 30ഓളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂര്‍ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha