ക്രിസ്മസ്, പുതുവത്സര ആഘോഷമടുത്തതോടെ തിരക്കോട് തിരക്ക്... അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
ക്രിസ്മസ്, പുതുവത്സര ആഘോഷമടുത്തതോടെ തിരക്കോട് തിരക്ക്... അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരക്കുള്ള റൂട്ടുകളില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതിരുന്ന തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- തിരുവനന്തപുരം, ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്, ഹൈദരാബാദ് -തിരുവനന്തപുരം ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലായി.
മുന്‍കൂര്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കാനുള്ള സമയപരിധി നാലുമാസത്തില്‍ നിന്ന് അറുപത് ദിവസമാക്കി കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
അതേസമയം തിരക്കുപരിഗണിച്ച് ബംഗളൂരു, ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി . പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ 90 സര്‍വീസുകള്‍ നടത്തും.
ബംഗളൂരൂ, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകളും ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ ആയിരം മുതല്‍ രണ്ടായിരംവരെയാണ് വര്‍ധന.
അതേസമയം ടിക്കറ്റ് നിരക്ക് നിലിരട്ടിയോളം വര്‍ധിപ്പിച്ച് വിമാന കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു
https://www.facebook.com/Malayalivartha