കണ്ണീര്‍ക്കാഴ്ചയായി.... ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി.... ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍ ബീന ദമ്പതികളുടെ ഏക മകന്‍ വിഷ്ണുവാണ്(34) മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം. ആറാട്ടുപുഴ തറയില്‍ കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ ഒന്നര കൊല്ലമായി പിണങ്ങി കഴിയുന്നു. നാല് വയസുള്ള മകനുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകന്‍ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പം ആയിരിക്കും.
വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന മകനെ തിരികെ ഏല്‍പ്പിക്കാനാണ് തറയില്‍ കടവിലെ ഭാര്യവീട്ടില്‍ വിഷ്ണു എത്തിയത്. തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു.
ബന്ധുക്കള്‍ വിഷ്ണുവിനെ മാരകമായി മര്‍ദ്ദിച്ചതായാണ് പറയുന്നത്. മര്‍ദ്ദന മേറ്റ് വിഷ്ണു കുഴഞ്ഞുവീണു. ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇയാള്‍ ഹൃദരോഗിയാണെന്നാണ് അറിയുന്നത്. മര്‍ദ്ദനം ഏറ്റാണ് വിഷ്ണു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന്റെ പേരില്‍ മൂന്നു പേരെ തൃക്കുന്നപ്പുഴ പൊലിസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha