മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ്... 5 ദിവസം സംസ്ഥാനത്ത് മഴ തുടരും...ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴ...
വരുന്ന 5 ദിവസം സംസ്ഥാനത്ത് മഴ തുടരും. ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.
കേരള തീരത്ത് ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. കൂടുതലും വടക്കൻ കേരളത്തിലാണ് അതിതീവ്ര മഴ ലഭിച്ചത്.വിവിധയിടങ്ങളിൽ പേമേരി പെയ്തിറങ്ങിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ തീവ്ര മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
2 ഇടത്ത് 350 മില്ലി മീറ്ററിലധികവും 71 ഇടത്ത് 100 മില്ലി മീറ്ററിലധികവുമാണ് മഴ പെയ്തിരിക്കുന്നത്. മഞ്ചേശ്വരത്തും ഉപ്പളയിലുമാണ് 24 മണിക്കൂറിൽ 350 മില്ലി മീറ്ററിലധികം മഴ ലഭിച്ചത്..മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേന്ദ്ര ജലകമ്മീഷൻ്റെ (CWC) പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷൻ (മഞ്ഞ അലർട്ട്), സംസ്ഥാന ജലസേചന വകുപ്പിൻറെ വള്ളംകുളം (Thondra) സ്റ്റേഷൻ (ഓറഞ്ച് അലർട്ട്) എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
https://www.facebook.com/Malayalivartha