കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..
വളരെ ഞെട്ടലോടെയാണ് ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നത് . ശിശുക്ഷേമ സമിതിയിൽ നടക്കുന്ന ക്രൂരതയായിരുന്നു പുറത്തറിഞ്ഞത് . രണ്ടരവയസ്സുള്ള പെൺകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു . കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.അറസ്റ്റിലായ പോത്തൻകോട് അണ്ടൂർക്കോണം സ്വദേശി അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49),
കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂർ സ്വദേശി സിന്ധു (47) എന്നിവരെ കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു.ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്.പ്രതികൾ ഉൾപ്പെടെ ഒരാഴ്ചയായി ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു. അഞ്ചുവർഷമായി ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ് ആയമാർ.ശിശുക്ഷേമസമിതിയില്‍ രണ്ടര വയസ്സുകാരിയോടുള്ള ആയമാരുടെ ക്രൂരത പുറംലോകം അറിയാന്‍ വൈകിയത് ഒരാഴ്ച. ശിശുക്ഷേമ സമിതിയുടെ കരുതലായിരുന്നു ഇതിന് കാരണം.
ആയമാര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ഇവരെല്ലാം രാഷ്ട്രീയ കരുത്തില്‍ ജോലി നേടിയവരാണ്. അതിനിടെ ശിശുക്ഷേമ സമിതിയില്‍ ഇതെല്ലാം നിത്യ സംഭവമാണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നു.കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ചതിനും സംഭവം രഹസ്യമാക്കി വെച്ചതിനമാണ് സമിതിയിലെ മൂന്ന് ആയമാരെ പോലീസ് അറസ്റ്റുചെയ്തത്.സ്വകാര്യഭാഗത്ത് മുറിവേല്പിച്ചതിന്, ഇവര്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.
അജിതയാണ് കുട്ടിയെ പീഡിപ്പിച്ചത്. അതിന് ശേഷം 24ന് വിവാഹ സല്‍കാര വേദിയില്‍ വച്ച് ഇത് പരസ്പരം പറഞ്ഞ് സന്തോഷിച്ചു. അതിന് ശേഷം കുട്ടിയെ പരിചരിക്കാന്‍ പുതിയ ആയ എത്തി. അപ്പോള്‍ മാത്രമാണ് ഇതെല്ലാം പുറംലോകം അറിയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി പ്രതികരിച്ചു. എന്നാല്‍ ഇതെല്ലാം ഇവിടെ സാധാരണമാണെന്ന് മറ്റ് ആയമാര്‍ തന്നെ പറയുന്നു.
https://www.facebook.com/Malayalivartha