M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു
ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പി വി അൻവർ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. നേരത്തെ പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് എം.ആർ അജിത് കുമാർ മൊഴി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത് കുമാർ പറഞ്ഞത്.
എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. .ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ വിമർശമവും പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നത്.
ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണവുമായി എം എൽ എ പി വി അൻവർ. തിരുവനന്തപുരം കവടിയാറിൽ അജിത് കുമാർ കൊട്ടാരസമാനമായ വീടുപണിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെന്റിന് 70 ലക്ഷത്തിലധികം വിലയുള്ള പത്ത് സെന്റാണ്. ഇതിനുള്ള പണം എവിടുന്ന് ലഭിച്ചുവെന്ന കാര്യം മാധ്യമങ്ങൾ അന്വേഷിക്കണമെന്നും തിങ്കളാഴ്ച വാർത്താസമ്മേളനത്തില്‍ നിലമ്പൂർ എംഎൽഎ ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങളെല്ലാം അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും താൻ കത്ത് നൽകിയിട്ടുണ്ട്. അതവർ അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് അജിത്കുമാർ.
"കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നത്" പി വി അൻവർ ആരോപിച്ചു. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ട്. സോളാർ കേസിലെ പ്രതികളിൽനിന്ന് പണം വാങ്ങി നൽകാമെന്ന് അജിത് കുമാർ സരിതയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാതിക്കാരി മൊഴി മാറ്റാൻ തയ്യാറായതെന്നും അൻവർ പറഞ്ഞു.
കൂടാതെ, എടവണ്ണയിൽ റിദാൻ എന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ നിരപരാധിയെ കുടുക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു. കേസിൽ കുറ്റമാരോപിക്കപ്പെട്ട ഷാൻ എന്ന യുവാവുമായി റിദാന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ഇടപെട്ടു. അങ്ങനെയൊരു മൊഴി നൽകണമെന്ന് ഭാര്യയ്ക്ക് മേൽ പോലീസ് സമ്മർദ്ദം ചെലുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നുമെല്ലാം അൻവർ ആരോപിച്ചു.
https://www.facebook.com/Malayalivartha