ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ദൈവ നാമത്തിലാണ് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്തത്. ഉപതെരഞ്ഞെടുപ്പില്‍ യു.ആര്‍. പ്രദീപ് ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്.
നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യമായാണ് നിയമസഭയിലെത്തുന്നത്.
എന്നാല്‍, യു.ആര്‍. പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. മുന്‍പ് 2016ലാണ് ചേലക്കരയില്‍ നിന്നാണ് സഭയിലെത്തുന്നത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ എം.എല്‍.എ പദവിയിലെത്തിയ അപൂര്‍വം നേതാക്കളുടെ പിന്‍മുറക്കാരാനായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുന്നത്.
നിലവില്‍ പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രാഹുല്‍. ഭരണപക്ഷത്തെ ഇളം മുറക്കാരന്‍ സച്ചില്‍ ദേവാണ്.
https://www.facebook.com/Malayalivartha