ദൈവനാമത്തിൽ രാഹുൽ; സഗൗരവം പ്രദീപ് രാഹുലിന് കൈകൊടുക്കാതെ മുഖ്യൻ..! ഉടനടി വി ഡിയുടെ നീക്കം
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.
തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭ ഹാളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എമ്മും ബി.ജെ.പിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് പാലക്കാട് നിയുക്ത എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. പെട്ടിക്കകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങളെ താന്‍ അഭിവാദ്യം അറിയിക്കുകയാണെന്നും ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറിച്ചായിരുന്നെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി. രണ്ടാമത് നില്‍ക്കുന്ന ഒരു മണ്ഡലത്തില്‍ ഒന്നാമതാകുന്നതിനായി അവര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് മനസിലാക്കാം. അവര്‍ അത് ചെയ്യുന്നവരുമാണ്. എന്നാല്‍, ബി.ജെ.പിയെ ഒന്നാമതെത്തിക്കാന്‍ സി.പി.എമ്മിന്റെ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ അളിയനും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകം എന്തിനുവേണ്ടിയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡന്റും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ജലരേഖയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ- രാഹുല്‍ പറഞ്ഞു.
ഈ പെട്ടി പ്രശ്‌നം വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിലേക്ക് യൂണിഫോം പോലുമില്ലാത്ത പോലീസുകാര്‍ നടത്തിയ തോന്ന്യവാസം, ഒരു സ്ഥാനാര്‍ഥി എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ഇതിനെല്ലാം സി.പി.എമ്മും ബി.ജെ.പിയും നിയമപരമായി കൂടി മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha