14 വയസ്സുള്ള മകളെ ഓര്‍ത്തുമാത്രമാണ് വിഷമം; ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ വെളിപ്പെടുത്തൽ:- ക്രൂരതയ്ക്ക് പിന്നിലെ കാരണമിത്...
സംശയത്തിന്റെ പേരിൽ ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പത്മരാജന്റെ മൊഴി പുറത്ത് വന്നു. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്. 14 വയസ്സുള്ള മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് കൊലപാതകത്തിന് കാരണമായത്. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞെങ്കിലും അനില കേട്ടില്ലെന്നും ഇയാൾ മൊഴി നൽകി.
കഴിഞ്ഞ ദിവസം ബേക്കറിയിൽ വച്ച് ഹനീഷ് തന്നെ മർദിച്ചപ്പോൾ അനില നോക്കിനിൽക്കുകയാണ് ചെയ്‌തത്. പിടിച്ചുമാറ്റാൻ പോലും ശ്രമിച്ചില്ല. ഇത് മനോവിഷമമുണ്ടാക്കിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.കൊല്ലം ചെമ്മാമുക്കിലാണ് അരും കൊല നടന്നത്. ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നു. അനിലയുടെ കൂടെ ഹനീഷ് ഉണ്ടാകുമെന്നായിരുന്നു ഇയാൾ കരുതിയത്. എന്നാൽ കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു അനിലയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ പ്രതി ഒമ്‌നിയിൽ പിന്തുടർന്നു.
ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്‌നി വാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിറുത്തി. ഒമ്‌നിയിൽ നിന്നിറങ്ങിയ പദ്മരാജൻ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്ളാസ് തകർത്ത ശേഷം പെട്രോൾ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു.സംഭവം കണ്ട ചെറുപ്പക്കാരാണ് പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. പദ്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്‌നി. രണ്ട് വാഹനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. പിന്നാലെ ഓട്ടോയിൽ സ്റ്റേഷനിലെത്തിയാണ് പദ്മരാജൻ കീഴടങ്ങിയത്.
നായേഴ്‌സ് ഹോസ്പിറ്റലിനു സമീപം മൂന്നുമാസംമുന്‍പ് തുടങ്ങിയ ബേക്കറി പൂട്ടി കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു അനില. അനിലയ്‌ക്കൊപ്പം ബേക്കറിയിലെ പാര്‍ട്ണറായ അനീഷ് ആണെന്ന് കരുതിയാണ് പത്മരാജന്‍ ആക്രമണം നടത്തിയത്. അനിലയും സുഹൃത്തായ അനീഷും തമ്മിലുള്ള സൗഹൃദം പത്മരാജന് ഇഷ്ടമായിരുന്നില്ല. അതിനാലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.
നവംബർ ആറിനാണ് ‘നിള’ എന്ന പേരിൽ അനില ബേക്കറി തുടങ്ങിയത്. ഇതിനു പത്മരാജനും 35,000 രൂപയോളം മുടക്കിയതായി പറയുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും പണം മുടക്കിയിരുന്നു. ഹനീഷ് 1,49,000 രൂപ മുടക്കിയതായാണ് പൊലീസ് പറയുന്നത്.
ബേക്കറിയുടെ മുതൽമുടക്ക് 90 ശതമാനവും അനിലയുടേതായിരുന്നു. അനിലയുടെ കാറിൽ ഹനീഷ് ലാലിനെ ചില ദിവസങ്ങളിൽ പത്മരാജൻ കണ്ടിരുന്നു. ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലുമായി അനില പുലർത്തിയ ബന്ധത്തെച്ചൊല്ലി പത്മരാജൻ പലപ്പോഴും വഴക്കിട്ടിരുന്നു. ഹനീഷ് ലാലിന്റെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം.
ഹനീഷ് ലാൽ ബേക്കറിയിൽ പതിവായി വരുന്നതും ഇയാൾ ചോദ്യം ചെയ്തു. വഴങ്ങാതിരുന്ന അനിലയുമായി പത്മരാജൻ മാനസികമായി അകന്നു. ഹനീഷും പത്മരാജനും തമ്മിൽ അടിപിടിയും നടന്നു. തുടർന്നു ദിവസങ്ങളോളം വീട്ടിലേക്കു പോകാതിരുന്ന അനില ചെമ്മാൻമുക്കിനു സമീപം വീട് വാടകയ്ക്കെടുത്തു.
തുടർന്നു കൊട്ടിയത്തു മധ്യസ്ഥ ചർച്ച നടന്നു. ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാൻ ഇന്നലെ കൊട്ടിയത്തു പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. ഈ തുക പത്മരാജൻ കൊടുക്കണമെന്നു അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായെന്നു പറയുന്നു.
അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്താൻ തഴുത്തല പെട്രോൾ പമ്പിൽ നിന്ന് പത്മരാജൻ 300 രൂപയുടെ പെട്രോൾ വാങ്ങി. ഇത് പിന്നീട് ബക്കറ്റിലാക്കി വാനിന്റെ മുൻ സീറ്റിനു സമീപം സൂക്ഷിച്ചു. ബേക്കറി അടച്ച ശേഷം അനില കാറിൽ മടങ്ങുന്നതു നിരീക്ഷിച്ച് പത്മരാജൻ വാനിൽ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു.
അനിലയ്ക്കൊപ്പം കാറിൽ ഹനീഷിനെ മുൻപു കണ്ടിട്ടുള്ള പത്മരാജൻ ഇന്നലെയും ഹനീഷ് ഒപ്പമുണ്ടാകുമെന്നാണു കരുതിയത്. എന്നാൽ, ബേക്കറിയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സിമി നിവാസിൽ സോണിയാണ് (39) കാറിൽ ഉണ്ടായിരുന്നത്. ബേക്കറി അടച്ച് അനില കാറിൽ വരുമ്പോൾ പത്മരാജൻ പിന്നാലെ വാനിൽ പിന്തുടർന്നു.
ചെമ്മാൻമുക്കിൽ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ പത്മരാജൻ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്കു ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. കരുനാഗപ്പള്ളിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അനിലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha