ചിന്നക്കനാലില്‍ കൃഷിയിടത്തില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
ചിന്നക്കനാലില്‍ ഏലത്തോട്ടത്തില്‍ പ്രവേശിച്ച കാട്ടാനകള്‍ വലിയ തോതില്‍ നാശം വിതച്ചു. മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 100 ഏക്കറിനു മുകളില്‍ ഏലക്ക ക്യഷിയാണ് ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ശങ്കരപാണ്ഡ്യമെട്ടിനു സമീപം രംഗസ്വാമിയുടെ ഏലത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമെത്തി. ഏലത്തോട്ടത്തില്‍ പ്രവേശിച്ച കാട്ടാനകള്‍ വലിയ തോതില്‍ നാശം വിതച്ചു.
കാട്ടാനകളെത്തിയ സമയം ഏലതോട്ടത്തില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു. കാട്ടാനകളെ കണ്ട് ഇവര്‍ ഓടി മാറി. ഒരു മണിക്കൂറിനു ശേഷമാണു കാട്ടാനക്കൂട്ടം പിന്‍വാങ്ങിയത്.
പിന്നീട് കാട്ടാനക്കൂട്ടം ബോഡിമെട്ട് ഭാഗത്തേക്കു പോയി. ആനയെത്തിയതോടെ തൊഴിലാളികള്‍ മരത്തിനു മുകളില്‍ ഉള്‍പ്പെടെ കയറിയാണു രക്ഷപ്പെട്ടത്. അധികൃതര്‍ കാട്ടാനശല്യത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha