ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ...
നെടുമങ്ങാട് വഞ്ചുവത്ത് വാടക വീട്ടിൽ ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നമിതയെയാണ് വീടിന്റെ അടുക്കളയിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ ഷാൾ ഉപയോഗിച്ച് തുങ്ങി മരിച്ച നിലയിലാണ് പത്തൊൻപതുകാരിയെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നമിതയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. ഫോണിൽ നമിതയും മറ്റൊരു ആൺ സുഹൃത്തിന്റെ ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെ കുറിച്ച് സന്ദീപ് നമിതയുമായി സംസാരിച്ച ശേഷം വീട്ടിൽ നിന്നും തൊട്ട് അടുത്ത ജംഗ്ഷനിൽ പോയി. തുടർന്ന് നമിതയുടെ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ സന്ദീപ് വീട്ടിലേയ്ക്ക് തിരികെ എത്തുകയായിരുന്നു.
ഈ സമയത്താണ് തൂങ്ങിയ നിലയിൽ നമിതയെ കണ്ടെത്തിയത്. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെയും വിവരമറിയിച്ച് നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഈ സമയത്ത് വീട്ടിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. സന്ദീപും നമിതയും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെ 'അമ്മ സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ്. നമിതയുടേത് ആത്മഹത്യയെന്നാണ് ഇൻക്വസ്റ്റിലെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha