ഇന്ദുജയുടെ മരണം...അജാസ് വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച പ്രകോപിപ്പിച്ചു...കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി...പോകുന്ന വഴിയിലും മർദ്ദനം...രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്...
പാലോട് ഇന്ദുജയെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തില്‍ അജാസ് ഇടപെട്ടതാണ് മര്‍ദനത്തിനും പിന്നീട് ഇന്ദുജയുടെ മരണത്തിനും കാരണമായതെന്നാണു പൊലീസ് നിഗമനം. ഓരോ ദിവസം കഴിയും തോറും ദുരൂഹതയുടെ ചുരുളുകൾ അഴിയുകയാണ് . നിരവധി ആളുകളാണ് സംശയ നിഴലിൽ നിൽക്കുന്നത് .
സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് ഇളവട്ടം എല്‍പി സ്‌കൂളിന് സമീപം ശാലു ഭവനില്‍ നന്ദു എന്ന അഭിജിത്ത് ദേവന്‍ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത് ജംക്ഷന് സമീപം എ.ടി. കോട്ടേജില്‍ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച അജാസ് അഭിജിത്തിന്റെ വീട്ടില്‍ എത്തിയപ്പോൾ മുകള്‍നിലയിലെ മുറിയില്‍ ഇരുന്ന് ഇന്ദുജ ഫോണില്‍ ആരുമായോ സംസാരിക്കുന്നതാണ് കണ്ടത്. മറ്റൊരു യുവാവുമായാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയിച്ച് അജാസ് ഇന്ദുജയുടെ ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഇക്കാര്യം അജാസ് അഭിജിത്തിനോടു പറഞ്ഞു.
ഇതിനു ശേഷം അജാസ് ഇന്ദുജയെ കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി. അവിടെ വച്ച് ഇക്കാര്യം പറഞ്ഞ് അജാസ് ഇന്ദുജയെ മര്‍ദിച്ചു. രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ അഭിജിത്തും ഇന്ദുജയും തമ്മില്‍ വീട്ടില്‍വച്ച് വഴക്കുണ്ടായതായും സൂചനയുണ്ട്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇന്ദുജ അജാസിനെ വിളിച്ച് താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ഉടന്‍ തന്നെ അജാസ് ഇക്കാര്യം അഭിജിത്തിനെ അറിയിച്ചു. അഭിജിത്ത് വീട്ടില്‍ എത്തുമ്പോള്‍ ഇന്ദുജയെ തൂങ്ങിയ നിലയില്‍ കണ്ടുവെന്നാണ് പൊലീസിനോടു പറഞ്ഞത്.
ഇന്ദുജയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അജാസും അവിടെ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജ മരിക്കുന്നതിനു മുന്‍പ് ആരെയോ ഫോണ്‍ ചെയ്തതായി അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അജാസിനെയാണ് വിളിച്ചതെന്നു കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്തത്. കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് അഭിജിത്തിന്റെ മൊഴിയില്‍ അജാസിന്റെ പേര് കടന്നു വന്നതും നിര്‍ണായകമായി.
https://www.facebook.com/Malayalivartha