ചെന്നൈ കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി; ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചിറക്കിയത്
ചെന്നൈ കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് 117 യാത്രക്കാരാണ്. സാങ്കേതിക തകരാർ പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വിമാനപാതയില്‍ അപകടരമായ സാഹചര്യ ഉണ്ടായാൽ എന്താണ് സംഭവിക്കുക. തിരുവനന്തപുരം എയർപ്പോർട്ടിൽ കഴിഞ്ഞ ദിവസം അത്തരം ഒരു അപകട സാഹചര്യം വന്നുചേർന്നതോടെ വൻ പുകിലാണ് ഉണ്ടായത്. നാല് വിമാനങ്ങൾ വഴിതിരിച്ച് വിടുകയും പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചയയ്ക്കുകയും ചെയ്തു. കൂടാതെ രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു. 4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്, തൊട്ടുപിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗ്ലുരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് തങ്ങുന്നതിനുളള ഗോ എറൗണ്ടിന് പോയ് വരാന്‍ നിര്‍ദേശിച്ചത്. വൈകിട്ടോടെ ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ബേയില്‍ നിര്‍ത്തിയിട്ടത്.
https://www.facebook.com/Malayalivartha