റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായി പ്രവര്‍ത്തിച്ച സരോജിനി ശിവലിംഗം അന്തരിച്ചു...
റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായി പ്രവര്‍ത്തിച്ച സരോജിനി ശിവലിംഗം (89) അന്തരിച്ചു. കോയമ്പത്തൂര്‍ വടവള്ളി മരുതം നഗറില്‍ മകള്‍ രോഹിണിയുടെ വീട്ടിലായിരുന്ന സരോജിനി വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
പാലക്കാട് കൊടുവായൂര്‍ എത്തന്നൂര്‍ സ്വദേശിനിയാണ്. പൂനാത്ത് ദാമോദരന്‍ നായര്‍- കൂട്ടാലവീട്ടില്‍ വിശാലാക്ഷിയമ്മ ദമ്പതികളുടെ മകളാണ്. പിതാവ് ദാമോദരന്‍ നായര്‍ പ്രതിരോധ വകുപ്പില്‍ ഡെപ്യൂട്ടി കണ്‍ട്രോളറായിരുന്നു. മീററ്റില്‍ ജനിച്ച സരോജിനി കൊല്‍ക്കത്തയിലും പുണെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
കൊടുവായൂര്‍ ഹൈസ്‌കൂളില്‍ നിന്ന് പാസായതിനുശേഷം കോയമ്പത്തൂരിലും ചെന്നൈയിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. 1999ല്‍ ഭര്‍ത്താവ് ശിവലിംഗം മരിച്ചു. മക്കള്‍: ദാമോദരന്‍, ശ്രീധരന്‍, രോഹിണി. ജാമാതാവ്: അരവിന്ദന്‍.
"
https://www.facebook.com/Malayalivartha