കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം മാടനടയിലെ കുടുംബവീട്ടിൽ മോഷണം; വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും കവർച്ച പോയി; പ്രതികൾ അറസ്റ്റിൽ
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം മാടനടയിലെ കുടുംബവീട്ടിൽ മോഷണം നടന്നു . വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും കവർച്ച പോയി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി .
രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത് . സംശയത്തിന്റെ നിഴലിലുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം സ്വദേശികളായ അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. ഇവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെയും മോഷണം നടത്തിയിട്ടുള്ളവരാണ് പ്രതികളെന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രിൽ ഷെഡിൽ നിന്നാണ് സാധനങ്ങൽ കവർന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ഗ്രിൽ തകർത്ത നിലയിൽ കാണുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha