അസ്വാഭാവികമായ ഒരു ചലനം അനുഭവപ്പെട്ട് കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച;ലക്ഷ്മിയോട് അവസാനമായി ബാലുവിന്റെ ആ ചോദ്യം .! ആശുപത്രിയിൽ ബാലു കൂടെയുണ്ടായിരുന്നു എന്ന തോന്നൽ ..! അപകട ദിവസം കാറിൽ സംഭവിച്ചത്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നടിച്ച് ഭാര്യ ലക്ഷ്മി. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ ;
അന്നത്തേത് വ്യക്തിപരമായ യാത്ര ആയിരുന്നു. ആ സമയം താനൊരു അസുഖാവസ്ഥയിൽ കൂടെയായിരുന്നു . തൃശൂരിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ മകളുടെ നേർച്ച ഉണ്ടായിരുന്നു . അധികം വൈകാതെ തന്നെ നേർച്ച കഴിഞ്ഞ് ഞങ്ങൾ മടങ്ങി. യാത്രയ്ക്കിടെ അസ്വസ്ഥകൾ ഉള്ളയാളാണ് താൻ കണ്ണ് അടച്ച് ഇരിക്കുവായിരുന്നു ഞാൻ. കാർ എവിടെയോ നിർത്തി ഡ്രൈവർ പുറത്തിറങ്ങി, അർജുൻ പുറത്തിറങ്ങി ഡ്രിങ്ക്സ് കുടിച്ചു. അപ്പോൾ ബാലു തന്നോട് നിനക്ക് എന്തേലും വേണോ എന്ന് ചോദിച്ചു . ഞാൻ വേണ്ട എന്ന് പറഞ്ഞു. എത്താറായോ എന്ന് താൻ ചോദിച്ചു. അധികം വൈകില്ല നമ്മൾ ഉടൻ എത്തും എന്നായിരുന്നു ബാലുവിന്റ മറുപടി . ഒന്നും വേണ്ടല്ലോ എന്ന് വീണ്ടും ബാലു ചോദിച്ചു. വേണ്ട എന്ന് പറഞ്ഞു. ബാലു കാറിനുള്ളിൽ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു. ബാലു റസ്റ്റ് എടുക്കാൻ കിടന്നു. താനും കണ്ണടച്ച് ഇരുന്നു.
അതിനിടയിൽ അസ്വാഭാവികമായ ഒരു ചലനം അനുഭവപ്പെട്ട് കണ്ണ് തുറന്നു . ഓഫ് റോഡ് സഞ്ചരിക്കുന്ന അവസ്ഥ . നിയന്ത്രണം ഇല്ലാത്ത അവസ്ഥയായിരുന്നു . പുറത്ത് എന്താ സംഭവിക്കുന്നത് അറിയില്ലായിരുന്നു . അർജുൻ പകച്ച് ഇരിക്കുവായിരുന്നു .വണ്ടിയുടെ കണ്ട്രോൾ ഇല്ലാത്ത അവസ്ഥ. താൻ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . ശബ്ദം പുറത്ത് വന്നോ എന്നറിയില്ല. ഗിയർ ബോക്സിൽ അടിച്ചു പിന്നെ ഓർമ്മ നഷ്ടമായി. പിന്നെ ആശുപത്രിയിലാണ് കണ്ണ് തുറക്കുന്നത്. നല്ല സ്പീഡിലായിരുന്നു വണ്ടി വന്നത്. ബോധം പല തവണ വന്നു പോയി.പേര് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിരുന്നു.ബോധം വന്നപ്പോ ഐസിയുവിൽ ആയിരുന്നു . കാലും കയ്യും കെട്ടി വച്ചിരിക്കുവായിരുന്നു . ആശുപത്രയിൽ ആണെന്ന് മനസിലായത് നേഴ്സിങ് സ്റ്റാഫ് പറഞ്ഞിട്ടാണ്. ആ സമയം താൻ ബാലുവിനെ അന്വേഷിച്ചു . ആദ്യം പറഞ്ഞത് എല്ലാരും പുറത്തുണ്ട് , കുടുംബം പുറത്തുണ്ട് എന്നായിരുന്നു . ബാലു ഇല്ല എന്ന കാര്യം അംഗീകരിക്കാൻ എനിക്ക് സാധിച്ചില്ല . പുറത്തുണ്ട് എന്ന് വിശ്വസിച്ചു.
ബ്രെയിൻ ഇഞ്ചുറി ആയിരുന്നു. ഞാൻ ബാലുവിനെ കാണുന്നുണ്ട് ബാലുവുമായി സംസാരിക്കുന്നുണ്ട് ,പാരലൽ വേൾഡിൽ അങ്ങനെ ബാലുവുമായി താൻ സംസാരിക്കുന്നുണ്ടായിരുന്നു . ഈ അവസ്ഥ മാസങ്ങളോളം നീണ്ടു പോയി. കണ്ണ് തുറക്കുമ്പോൾ വേദന .ബാലു എന്നോട് ബാഡ് ഡ്രീംസ് ഷെയർ ചെയ്താൽ അത് നടക്കില്ല എന്ന് പറയുന്നുണ്ട്. വീണ്ടും കണ്ണ് തുറക്കുന്നു വീണ്ടും വേദന . ഇതിൽ ഏതാണ് റിയൽ ലൈഫ് എന്നറിയാൻ പറ്റാത്ത അവസ്ഥ. സ്വപ്നം കാണുകയാണോ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പറ്റുന്നില്ലായിരുന്നു. ഹോസ്പിറ്റൽ വച്ച് തന്നെ അവർ ഇല്ലെന്നു അറിഞ്ഞു. സൈക്കോളജിസ്റ് ഡോക്സർ വന്നു തന്നെ സംസാരിച്ചു . എന്നാൽ അവരോട് ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു എന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha